Connect with us

കേരളം

കൈക്കൂലി കേസില്‍ ഈ വർഷം പിടിയിലായത് 34 ഉദ്യോഗസ്ഥർ

money

സംസ്ഥാനത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഈ വ‍ർഷം വിജിലൻസിൻ്റെ കെണിയിൽ വീണത് 34 സർക്കാർ ഉദ്യോഗസ്ഥർ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് കൂടുതലും കൈക്കൂലിയുമായി പിടിയിലായത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ പ്യൂണ്‍ വരെയുണ്ട് പിടിയിലായവരിൽ. കൊവിഡ് കാലത്ത് നട്ടം തിരിഞ്ഞു നിന്ന ജനങ്ങളിൽ നിന്നും കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടിയത് 34 ഉദ്യോഗസ്ഥരെയാണ്.

കഴിഞ്ഞ വർഷം വിജിലൻസ് കെണിയിൽ വീണത് 24 സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഇക്കുറി അഴിമതിക്കാരുടെ എണ്ണം കൂടി. പിആർഡിയിലെ ഓഡിയോ വീഡിയോ ഓഫീസർ, പൊലീസ് ഇൻസ്പെക്ടർ, സർക്കാർ ഡോക്ടർമാർ, വെറ്റിനറി ഡോക്ടർ, വാ‍ട്ടർ അതോററ്റി എക്സ്യൂട്ടീവ് എഞ്ചിനിയർ, സ്പെഷ്യൽ തഹസിൽദാർ എന്നിങ്ങനെ വൻ തുക ശമ്പളം വാങ്ങുന്നവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

പട്ടയഭൂമിയിൽ നിന്നും മരമുറിക്കാൻ ഒരു ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വട്ടവിട വില്ലേജ് ഓഫീസറായിരുന്ന സിയാദിനെ വിജിലൻസ് കൈയോടെ പിടിച്ചത്. ഈ വർഷം കെണിയിൽ വീണപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍റെ കൈയ്യിൽ നിന്നും കിട്ടിയ ഏറ്റവും വലിയ കൈക്കൂലി തുകയായിരുന്നു ഇത്. പക്ഷെ വിജിലൻസ് പോലും ഞെട്ടിയത് കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോർ‍‍ഡ് എഞ്ചിനിയർ ഹാരീസിൻെറ അഴിമതി കണ്ടാണ്.

25,000 കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഹാരീസിന്‍റെ ആലുവയിലെ അഡംബര ഫ്ലാറ്റ് പരിശോധിച്ചപ്പോള്‍ മാത്രം കണ്ടെത്തിയത് 17 ലക്ഷത്തിന്‍റെ നോട്ടു കെട്ടുകള്‍. റവന്യൂവകുപ്പിലെ 9 ഉദ്യോഗസ്ഥരും, തദ്ദേശസ്വയംഭരണ വകുപ്പിലെ 8 ഉദ്യോഗസ്ഥരും വനംവകുപ്പിലെ നാലു ഉദ്യോഗസ്ഥരും പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരും മറ്റ് വിവിധ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരുമാണ് പിടിയിലായത്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്ക് ഇടനിലക്കാരായ രണ്ട് സ്വകാര്യ വ്യക്തകളെയും വിജിലൻസ് അറസ്റ്റ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version