Connect with us

Uncategorized

കോന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി

Published

on

crime

കോന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി സ്വയം ജീവനൊടുക്കി. അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെ.ആര്‍.ഗണനാഥന്‍ (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

രാവിലെ വീട്ടില്‍ നിന്ന് റോഡിലേക്ക് പോകുമ്പോള്‍ ഗണനാഥന്‍ കാല് തെറ്റി വീണിരുന്നു. സമീപവാസികളാണ് ഇയാളെ എഴുന്നേല്‍പ്പിച്ച് റോഡിലേക്ക് എത്തിച്ചത്. ഇതിനിടെ ഭാര്യ മരണപ്പെട്ടെന്ന് മാത്രം പറഞ്ഞ് ഗണനാഥന്‍ നടന്നുപോവുകയും ചെയ്തു. സമീപവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് വെട്ടേറ്റ് കിടക്കുന്ന രമണിയെ കണ്ടത്. വീടിനകത്ത് രക്തം തളംകെട്ടിനിന്നിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

അതേസമയം, ഗണനാഥന്‍ അച്ചന്‍കോവിലാറിന് സമീപത്തേക്ക് പോകുന്നത് കണ്ടെന്ന് ചിലര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ 11 മണിയോടെയാണ് പുഴയില്‍ നിന്ന് ഗണനാഥന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. രമണിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version