Connect with us

കേരളം

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്; വിജ്ഞാപനം പുറത്തിറക്കി

Published

on

എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാകുന്നു. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. ഇതു സംബന്ധിച്ച വിജ്ഞാപനം കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കി. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയാണ് വിജ്ഞാപനമിറക്കിയത്. സെപ്റ്റംബര്‍ 24 മുതല്‍ 30വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

ഒക്‌ടോബര്‍ ഒന്നിന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. ഒക്ടോബര്‍ 8നാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി. ഒന്നില്‍ക്കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പ് നടത്തും. 19നാണ് വോട്ടെണ്ണല്‍. എഐസിസി ആസ്ഥാനത്ത് നിന്നാണ് നാമനിര്‍ദേശ പത്രികകള്‍ ലഭിക്കുക.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, തിരുവനന്തപുരം എംപി ശശി തരൂര്‍, മുതിര്‍ന്ന നേതാവ് മനീഷ് തിവാരി എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദേശക പത്രികകള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version