Connect with us

കേരളം

ഇലക്ഷന്‍​ ഡ്യൂട്ടിയില്‍ നിന്ന് മുങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക്​​ ‘പണി’ വരുമെന്ന മുന്നറിയിപ്പ്​ നല്‍കി കലക്​ടര്‍

Published

on

IMG 20210312 073405

തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിയില്‍ നിന്ന്​ മുങ്ങാന്‍ വ്യാജ ന്യായങ്ങള്‍ നിരത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിക്കാന്‍ കൊല്ലം ജില്ലാ കലക്​ടര്‍. ഫെയ്​സ്​ബുക്കിലൂടെയാണ്​ കലക്​ടര്‍ ഉദ്യോഗസ്ഥര്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കിയിരിക്കുന്നത്​. തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ ഫിറ്റ്​ അല്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസ്​ ഡ്യൂട്ടിക്കും ഫിറ്റ്​ ആവാന്‍ സാധ്യത കുറവാണെന്നാണ്​ കലക്​ടറുടെ അറിയിച്ചിരിക്കുന്നത്​​​.
”സര്‍ക്കാര്‍ സര്‍വീസിന് മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റ് അത്യാവശ്യമാണ്​. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ് അല്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസ് ഡ്യൂട്ടിക്കും ഫിറ്റ് ആവാന്‍ സാധ്യത കുറവാണ്. ജാഗ്രത!” എന്നാണ്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കാത്ത ഓഫീസുകളിലെ മേധാവികള്‍ നേരിട്ടെത്തി വിവരം നല്‍കണമെന്ന്​ കഴിഞ്ഞ ദിവസം കലക്​ടര്‍ ഉത്തരവിറക്കിയിരുന്നു. ഹാജരാകാത്ത മുഴുവന്‍ ഓഫീസ് മേധാവികള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.

ആറ്​ മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മുലയൂട്ടുന്ന അമ്മമാര്‍, വ്യക്തമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്​ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്​ നല്‍കിയവര്‍, ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചവര്‍ എന്നിവര്‍ക്ക്​ മാത്രമേ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഇളവുള്ളു.

പ്രഥമ അധ്യാപകര്‍ക്കോ പ്രത്യേകം ഉദ്യോഗസ്ഥര്‍ക്കോ പ്രത്യേക ഇളവുകള്‍ ഇല്ലെന്നും, കാരണങ്ങള്‍ ഇല്ലാതെ വ്യാജ വിവരങ്ങള്‍ നല്‍കിയും ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെരെയും അതിനു സഹായിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന്​ കലക്​ടര്‍ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.കലക്​ടറുടെ പോസ്റ്റിന്​ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകളുമുണ്ട്​.

”വില്ലിംഗ്നെസ് ചോദിച്ചു നോക്കൂ. ഇലക്ഷന്‍ ഡ്യൂട്ടി എടുക്കാന്‍ വളരെ താല്‍പ്പര്യമുള്ള പുതുതലമുറയിലെ ധാരാളം ചുണക്കുട്ടന്മാര്‍ സര്‍വ്വീസിലുണ്ട്. വലിയ സീനിയേഴ്സുമാരെക്കാളും നന്നായി ഡ്യൂട്ടി ചെയ്യുകയും ചെയ്യും. സ്ത്രീകളെയും പ്രായമായവരെയും ഒക്കെ പിന്നീട് പരിഗണിക്കൂ. യുവതലമുറയിലെ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി തരൂ. ഞങ്ങള്‍ ചെയ്യാം ഡ്യൂട്ടി. അത് ഇലക്ഷന്‍ ഡ്യൂട്ടി ആയാലും PSC പരീക്ഷാ ഡ്യൂട്ടി ആയാലും.” എന്നായിരുന്നു ഒരു പ്രതികരണം

”ഗവണ്‍മെന്‍റ്​ ജോലിയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ അവധി എടുക്കുന്നത്. ഇല്ലാത്ത അസുഖങ്ങള്‍ക്ക് കൈക്കൂലി വാങ്ങി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണം”. എന്നാണ്​ മറ്റൊരു പ്രതികരണം.
”ഡ്യൂട്ടിക്ക് ഇടാന്‍ കാണിക്കുന്ന ശുഷ്‌കാന്തി ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമികകാര്യങ്ങള്‍ക്കുള്ള സൗകര്യവും ആഹാരവും കൂടി ലഭ്യമാക്കുന്നതില്‍ കാണിച്ചാല്‍ നന്നായിരുന്നു” എന്നാണ്​ മറ്റൊരു പ്രതികരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം5 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം6 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം7 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം8 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version