Connect with us

കേരളം

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Published

on

cm pinarayi vijayan jpg 710x400xt 1 jpg 710x400xt

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി ജയരാജൻ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചു. താൻ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുത്തപ്പോൾ പലതരത്തിലുളള സ്നേഹ പ്രകടനങ്ങൾ ഉണ്ടായെന്നും വേദിയിലിരിക്കുന്ന ഒരു കുഞ്ഞ് തന്നെ പിണറായിച്ചാച്ച എന്ന് വിളിച്ചെന്നും താൻ അവിടേക്കും വരാമെന്ന് മറുപടി നൽകിയെന്നും പിണറായി വ്യക്തമാക്കി.

ഇത്തരത്തിലുളള സ്നേഹ പ്രകടനങ്ങൾ എൽഡിഎഫ് സർക്കാരിന്റെ അധിനിവേശത്തോടുളള ജനങ്ങളുടെ ഭാ​ഗമാണെന്നും എല്ലാ വിഭാ​ഗത്തിൽ പെട്ട ആളുകളും തന്നോട് ഇത്തരത്തിൽ സ്നേഹ പ്രകടനം നടത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ നേതൃ നിരയിൽ താൻ ഉണ്ടായത് കൊണ്ടാണ് ഇത്തരത്തിൽ സ്നേഹ പ്രകടനം ഉണ്ടാകുന്നതെന്നും അതിൽ മറിച്ചൊന്നും കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിൽ നിന്നും തനിക്ക് കിട്ടിയ സ്നേഹാദരങ്ങളെ എടുത്ത് പറഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

പി‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കൂടിയിരിക്കുകയാണ് മാധ്യമങ്ങൾ, ഇത് മാധ്യമ സിൻഡിക്കേറ്റ് അല്ല മാധ്യമങ്ങളെ വിലക്ക് വാങ്ങുന്ന കാഴ്ചയാണ് നാം കണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കമ്മ്യൂണിസ്റ്റുകാർ വ്യക്തികളെ പൂജിക്കാറില്ലെന്നും നല്ല കമ്മ്യൂണിസ്റ്റുകാർ പാർട്ടിയെ ആണ് നോക്കുന്നതെന്നും വ്യക്തി പൂജയെ എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം12 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം17 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം17 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം19 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version