Connect with us

കേരളം

പത്താം ക്ലാസ് അടിസ്ഥാനമാക്കിയ പൊതു പരീക്ഷ; എഴുതാന്‍ സാധിക്കാത്തവര്‍ക്കായി അഞ്ചാം ഘട്ടം

Published

on

137

പിഎസ്‌സി നടത്തിയ പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പൊതു പരീക്ഷയുടെ നാലു ഘട്ടങ്ങളിലും മതിയായ കാരണം മൂലം പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അഞ്ചാം ഘട്ട പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനം. പ്രസവം, കോവിഡ്, അപകടം, ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നം എന്നിവയെ തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നതിന് തെളിവു ഹാജരാക്കുന്നവർക്കു മാത്രമായിരിക്കും വീണ്ടും അവസരം നൽകുക.

ഗതാഗത തടസ്സം മൂലം പരീക്ഷയ്ക്ക് എത്താൻ സാധിക്കാത്തവർക്കും മറ്റും വീണ്ടും അവസരം നൽകില്ല. തടസം നേരിട്ടത് സംബന്ധിച്ച് ഉദ്യോഗാർഥികൾ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ചു പിഎസ്‌സിക്കു ബോധ്യപ്പെട്ടാൽ അടുത്ത ഘട്ട പരീക്ഷ എഴുതിപ്പിക്കും. എന്നാൽ വ്യാജ രേഖകളും മറ്റും ഹാജരാക്കിയാൽ നടപടി ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.

ഫെബ്രുവരി 20,25,മാർച്ച് 6,13 തീയതികളിലായി 15 ലക്ഷത്തിലേറെ ഉദ്യോഗാർഥികൾ ഈ പരീക്ഷ എഴുതി. പരീക്ഷ എഴുതാൻ സാധിക്കാത്ത 13,000 പേർ ഇതിനോടകം പിഎസ്‌സിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാത്തവരിൽ രണ്ടായിരത്തോളം പേർക്കു മാത്രമാണു നേരത്തേ തീയതി മാറ്റി നൽകിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version