Connect with us

കേരളം

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ കൂടുന്നു

Published

on

bal bibha 800x404 1

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അധികൃതരിടപെട്ട് തടഞ്ഞത് 220 ശൈശവ വിവാഹങ്ങളാണ്. പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രമാണ് വിവാഹ രജിസ്‌ട്രേഷന്‍ നടക്കുന്നത് എന്നതിനാല്‍ നടക്കുന്ന ശൈശവ വിവാഹങ്ങള്‍ എത്ര നടന്നു എന്ന് അറിയാനും കഴിയുന്നില്ല.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇക്കഴിഞ്ഞ ജൂലൈ മാസം വരെയുള്ള ഒന്നരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പ് കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 220 ശൈശവ വിവാഹങ്ങളാണ് ഒന്നരവര്‍ഷത്തിനിടെ അധികൃതകര്‍ ഇടപെട്ട് തടഞ്ഞത്. 266 പരാതികള്‍ ശൈശവ വിവാഹം നടക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കാലയളവില്‍ അധികൃതര്‍ക്ക് കിട്ടി. അതിലെല്ലാം അന്വേഷണവും നടത്തി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ഈ കാലയളവില്‍ ഒരു കേസ് മാത്രമാണ് കോടതി ശിക്ഷിച്ചത്. ശൈശവ വിവാഹം നടന്നാല്‍ അറിയാനുള്ള സംവിധാനം നിലവില്ല. അതുകൊണ്ട് തന്നെ എത്ര ശൈശവ വിവാഹങ്ങള്‍ നടന്നു എന്നതിന് കണക്കില്ല.

പ്രായപൂര്‍ത്തിയായാല്‍ മാത്രമാണ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്നത് എന്നതാണ് കണക്കില്ലാതിരിക്കാന്‍ കാരണം. ഈ ഒന്നരവര്‍ഷത്തിനിടെ 26000 ബോധവല്‍കരണ പരിപാടികളാണ് സംസ്ഥാനത്ത് ഉടനീളം നടത്തിയത്. 3022 വിശകലന യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. തടയാന്‍ കഴിഞ്ഞ ശൈശവ വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 66 എണ്ണം. 38 ശൈശവ വിവാഹം തടഞ്ഞ വയനാട് ആണ് രണ്ടാം സ്ഥാനത്ത്.

എത്ര ബോധവല്‍കരണം നടത്തിയാലും സമൂഹം പുരോഗമിച്ചാലും ശൈശവ വിവാഹങ്ങള്‍ക്ക് സംസ്ഥാനത്ത് ഒരു കുറവുമില്ല എന്നതാണ് കണക്കുകള്‍ പറയുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ശൈശവ വിവാഹം കണ്ടെത്തി തടയാനുള്ള സംവിധാനവും ഉണ്ടായില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം49 mins ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 hour ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 hour ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം18 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം21 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം24 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version