ദേശീയം
ആദായ നികുതിയില്‍ മാറ്റങ്ങള്‍; പുതിയ ഇളവുകള്‍ ഇങ്ങനെ
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ആദായ നികുതിയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് പ്രത്യക്ഷ നികുതി വകുപ്പ് ഉത്തരവിറക്കി. തൊഴിലുടമ തൊഴിലാളിക്ക് കോവിഡ് ചികിത്സക്ക് നല്‍കുന്ന പണത്തിന് ആദായ നികുതി ഇളവ് അനുവദിച്ചു. തൊഴിലാളികളുടെ മരണത്തെ തുടര്‍ന്ന് നല്‍കുന്ന പണത്തിന് ഇളവ് ബാധകമായിരിക്കും. ഇതുപ്രകാരം 10 ലക്ഷം രൂപക്ക് വരെ നികുതിയുണ്ടാവില്ല.
ഇതിനൊപ്പം പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി.വിവിധ് സേ വിശ്വാസ് സ്കീം പ്രകാം പണമടക്കേണ്ട തീയതി ആഗസ്റ്റ് 31 ആയി ദീര്‍ഘിപ്പിച്ചു. ടി.ഡി.എസ് സമര്‍പ്പിക്കാനുള്ള തീയതിയും ഇത്തരത്തില്‍ ദീര്‍ഘിപ്പിച്ചു. ടി.ഡി.എസ് സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെയാണ് നീട്ടിയത്. നേരത്തെ കോവിഡ് ചികിത്സക്കുള്ള പണം കറന്‍സിയായി നല്‍കാമെന്നും പ്രത്യേക്ഷ നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു.
വ്യക്തികളും ബിസിനസ്സുകളും അവരുടെ അധികാരപരിധിയിലെ വരുമാനത്തിൽ സർക്കാരുകൾ ചുമത്തുന്ന നികുതിയാണ് ആദായനികുതി. ആദായനികുതി സർക്കാരുകളുടെ വരുമാന മാർഗ്ഗമാണ്. സർക്കാർ ബാധ്യതകൾ അടയ്ക്കുന്നതിനും പൊതു സേവനങ്ങൾക്ക് പണം കണ്ടെത്തുന്നതിനും പൗരന്മാർക്ക് സാധനങ്ങൾ നൽകുന്നതിനും ഈ ആദായനികുതി ഉപയോഗിക്കുന്നു. നിയമപ്രകാരം, നികുതിദായകർ ഒരു ഫയൽ ചെയ്യണംആദായനികുതി റിട്ടേൺ അവരുടെ നികുതി ബാധ്യതകൾ നിർണ്ണയിക്കാൻ വർഷം തോറും.
ഒരു വ്യക്തിയുടെ വരുമാനത്തിന് നൽകേണ്ട നികുതിയാണ് ആദായനികുതി. ഇത് ഏത് തരത്തിലുള്ള വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത നിരക്കുകളിൽ നിന്ന് നിരക്ക് ഈടാക്കുന്നു. ഇന്ത്യയിൽ, ഓരോ സാമ്പത്തിക വർഷത്തിൻറെയും (ഏപ്രിൽ – മാർച്ച്) വരുമാന നികുതി പ്രതിവർഷം ഈടാക്കുന്നു.