Connect with us

കേരളം

ഓൺലൈൻ ക്ലാസുകളിൽ സുപ്രധാന മാറ്റം; വിദ്യാർത്ഥികൾ ശ്രദ്ധിക്കുക

Published

on

online student1

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സജീവമാക്കി മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്നാണ് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചിരിക്കുന്നത്.

ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ). ജൂണ്‍ 21 മുതല്‍ ആകും ഇനി ഇവര്‍ക്കായി പുതിയ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുക.

ക്ലാസുകളും സമയക്രമവും തുടര്‍ച്ചയായി www.firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കും.

നേരത്തെ പ്ലസ് വണ്‍ പരീക്ഷ പൂ‍ര്‍ത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചത് സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ പ്ലസ് വണ്‍ പൊതു പരീക്ഷക്ക് ഒരു മാസം മുമ്ബ് ഈ ക്ലാസുകള്‍ നിര്‍ത്തുമെന്നായിരുന്നു അന്‍വര്‍ സാദത്ത് പ്രതികരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികള്‍ക്ക് നല്‍കിയപോലെ പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍ – ഇന്‍ – പരിപാടികളുമായിരിക്കും ഈ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുക.

പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്ബ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടര്‍ന്ന് പ്ലസ് ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക എന്നും വിശദീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്തെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്.രാവിലെ 8. 30 മുതല്‍ 10 വരെയും വൈകിട്ട് 5 മുതല്‍ 6 മണി വരെയുമാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസ്സുകള്‍ കാണാന്‍ സാധിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം19 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version