Connect with us

കേരളം

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു: കെ.സുരേന്ദ്രന്‍

Published

on

1603117664 147431062 ksurendran

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ നിന്നും ശിവശങ്കരനെ രക്ഷിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതോടെ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്ന് ഉറപ്പായതാണ് കേസിലെ പ്രധാന കണ്ണിയായ ശിവശങ്കരനെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ എല്ലാ ആവശ്യങ്ങളും ശിവശങ്കരന്‍ വഴിയാണ് നടപ്പിലായത്. ഡോളര്‍ കൈമാറ്റം ഉള്‍പ്പെടെ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. കേന്ദ്ര ഏജന്‍സികളെ താന്‍ ക്ഷണിച്ചു വരുത്തിയതാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അന്വേഷണത്തെ അട്ടിമറിക്കുകയാണ്. സെക്രട്ടറിയേറ്റ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതുവരെയും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കാത്തതും സെക്രട്ടറിയേറ്റിലെ തീവെപ്പും അതിന്റെ ഫോറന്‍സിക്ക് ഫലവും എല്ലാം അട്ടിമറിശ്രമങ്ങളുടെ പ്രത്യക്ഷ ഉദ്ദാഹരണങ്ങളാണ്.

ലൈഫ് പദ്ധതിയിലെ തട്ടിപ്പിനെതിരായ സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തത് ഇതിന്റെ ഭാഗമായാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബംഗാളില്‍ മമത ചെയ്തതു പോലെ പിണറായിയും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര അന്വേഷണത്തെ അട്ടിമറിക്കുകയാണ്. എല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി.എം പറയുന്നത് അപഹാസ്യമാണ്. സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് തട്ടിപ്പിലും എന്ത് രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് സി.പി.എം വ്യക്തമാക്കണം.

സ്വര്‍ണ്ണക്കടത്തിലെ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവരങ്ങള്‍ പുറത്ത് വന്നത് എന്ത് രാഷ്ട്രീയ ഗൂഢാലോചനയാണ്?പരിശോധനയില്‍ ഹൃദയത്തിനും തലച്ചോറിനും വരെ ഒരു അസുഖവുമില്ലാതിരിന്നിട്ടും ശിവശങ്കരനെ മെഡിക്കല്‍ കോളേജില്‍ കിടത്തിച്ച് അന്വേഷണം വൈകിക്കുകയാണ്. ശിവശങ്കരന് കൊവിഡ് ആണെന്ന റിപ്പോര്‍ട്ട് വന്നാലും അത്ഭുതപ്പെടാനില്ല. ശിവശങ്കറിന്റെ ഹൃദയവും തലച്ചോറും മുഖ്യമന്ത്രിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖല പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.

കേരളത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിക്കുമ്പോള്‍ എന്‍.എച്ച്.എമ്മിന്റെ പണം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേന്ദ്രമന്ത്രിക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്തുകയാണ്. ഇത്തരം ഉദ്യോഗസ്ഥരാണ് കൊവിഡ് രോഗത്തില്‍ കേരളത്തെ ഒന്നാമതാക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ചെയ്തതുപോലെ കേന്ദ്ര സഹായം തേടാന്‍ കേരള സര്‍ക്കാരും തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥും പങ്കെടുത്തു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 mins ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 hour ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം3 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം3 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം3 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം20 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം23 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം24 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version