Connect with us

കേരളം

ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലെ ഉൽപന്നങ്ങളുടെ വ്യാജ റിവ്യു തടഞ്ഞ് കേന്ദ്രസർക്കാർ

Published

on

ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ റിവ്യു നൽകുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തുന്നതടക്കം സർക്കാർ പരിഗണിക്കുന്നുണ്ട്.

മുമ്പ് ഉപയോഗിച്ചവരിൽ നിന്ന് ഉൽപന്നങ്ങളെയോ സേവനങ്ങളയോ കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്‍കുന്നതാണ് ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ റിവ്യൂ സംവിധാനം.എന്നാല്‍ ഉപഭോക്താക്കളെ വഴിതെറ്റിക്കാൻ വലിയ രീതിയില്‍ കൃത്രിമം നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഇടപെടല്‍. നവംബർ ഇരുപത്തിയഞ്ചോടെ കേന്ദ്രസർക്കാർ ഇക്കാര്യത്തില്‍ മാർഗനിർദേശങ്ങള്‍ പുറത്തിറക്കിയേക്കും. പണം നല്‍കിയോ പരസ്യമായോ നല്‍കുന്ന റിവ്യൂകള്‍ യഥാര്‍ഥ റിവ്യുകളില്‍ നിന്ന് വേർതിരിക്കാനുള്ള നിർദേശം ഇതില്‍ ഉൾപ്പെടുത്തും.

വ്യാജ റിവ്യുകൾ കണ്ടെത്തിയാല്‍ കമ്പനികൾക്ക് അവ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഒരിക്കല്‍ വ്യാജ റിവ്യും രേഖപ്പെടുത്തിയാല്‍ അവർക്ക് പിന്നീട് റിവ്യൂ രേഖപ്പെടുത്താന്‍ കഴിയാത്ത രീതിയല്‍ വിലക്കും നേരിടേണ്ടി വരും. റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്ഫോമുകള്‍ക്കും സർക്കാർ മാർഗനിർദേശം ബാധകമാകും. കൃത്രിമ റിവ്യുകള്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

എന്നാല്‍ ഈ മാനദണ്ഡം ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഗൂഗിള്‍, ആമസോണ്‍, സൊമാറ്റോ, സ്വിഗ്വി, മെറ്റ , തുടങ്ങിയ നിരവധി കമ്പനികളുമായി ചർച്ച ചെയ്താണ് സർക്കാര്‍ മാർഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ പല വ്യാജ റിവ്യുകളും സ്റ്റാർ റെയ്റ്റിങുകളും ഉപഭോക്താക്കളെ വഴിതെറ്റിക്കാനോ കമ്പനികളെ തകർക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാല്‍ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. മാർഗനിർദേശങ്ങൾ ആദ്യഘട്ടത്തിൽ സ്വയം നിയന്ത്രണം എന്ന നിലയ്ക്ക് കൊണ്ടുവരും. പിന്നീട് നിയമത്തിലൂടെ ഇത് ക‍ർശനമാക്കാനാണ് സാധ്യത

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം12 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം13 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം15 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം15 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version