Connect with us

കേരളം

വാക്‌സിന്‍ ഇനി വാട്‌സ്ആപ്പിലൂടെയും; അറിയേണ്ടതെല്ലാം

Published

on

വാക്സിൻ ബുക്കിങ്ങിന് സ്ലോട്ട് കിട്ടുന്നില്ല എന്നത് പലരും പറയാറുള്ള പരാതിയാണ്. ഇപ്പോഴിതാ അതിന് പരിഹാരമായിരിക്കുകയാണ്. നിങ്ങളുടെ സമീപത്തെ വാക്‌സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. മൈജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയാണ് സേവനം നല്‍കുന്നത്.ഓഗസ്റ്റ് അഞ്ചിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഒരുക്കിയിരുന്നു.

32ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇത് പ്രയോജനപ്പെടുത്തിയതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചിലാണ് മൈജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്‌സ്ആപ്പ് ആരംഭിച്ചത്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യതയോടെ കൈമാറാന്‍ ലക്ഷ്യമിട്ടാണ് ഈ സേവനം തുടങ്ങിയത്. ഇന്ത്യയിലെ 4.1 കോടി ഉപയോക്താക്കള്‍ക്ക് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഉപരി ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് മൈജിഒവി സിഇഒ അഭിഷേക് സിങ് അറിയിച്ചു. ഇതനുസരിച്ച് തൊട്ടടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സാധിക്കും. ഇതിന്റെ ഭാഗമായി +91 9013151515 എന്ന വാട്‌സ്ആപ്പ് നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യണം.

ബുക്ക് സ്ലോട്ട് എന്ന് ടൈപ്പ് ചെയ്ത് ഈ നമ്പറിലേക്ക് അയച്ചാണ് വാക്‌സിന്‍ ബുക്ക് ചെയ്യേണ്ടത്. ഇതിന് പിന്നാലെ ആറക്ക നമ്പര്‍ വണ്‍ ടൈം പാസ് വേര്‍ഡായി ലഭിക്കും. തുടര്‍ന്ന് ഇഷ്ടമുള്ള ദിവസവും വാക്‌സിനേഷന്‍ കേന്ദ്രവും തെരഞ്ഞെടുത്ത് വാക്‌സിന്‍ ബുക്ക് ചെയ്യാവുന്നതാണ്. പിന്‍കോഡും ലൊക്കേഷനും കൈമാറി ബുക്കിംഗ് പൂര്‍ത്തിയാക്കാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version