Connect with us

കേരളം

ആലപ്പുഴയിൽ ബോട്ടിങ് നിർത്തിവച്ചു; ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നത് ഭീഷണി

IMG 20230706 WA0546

കനത്ത മഴയിൽ ജില്ലയിലെ ജലാശങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബോട്ടിങ് നിർത്തിവയ്‌ക്കാൻ കളക്ടറുടെ നിർദേശം.ശിക്കാര വള്ളങ്ങള്‍, മോട്ടര്‍ ബോട്ടുകള്‍, മോട്ടര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിങ് ബോട്ടുകള്‍ എന്നിവയുടെ സർവീസ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് കളക്ടറുടെ ഉത്തരവ്.

വെമ്പനാട്ട് കായലിലേയും മറ്റു ജലാശയങ്ങളിലേയും ജലനിരപ്പ് ഉയരുന്നതിനാൽ ബോട്ട് സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന് ഡിടിപിസി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നത് ഭീഷണിയാകുന്നുണ്ട്. ഹരിപ്പാട് ആറാട്ടുപുഴയിൽ കടലാക്രമണം രൂക്ഷമാണ്. ഇതു വഴിയുള്ള കെഎസ്ആര്‍ടിസി സർവീസുകൾ നിർത്തി.അമ്പലപ്പുഴ–തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. ചക്കുളത്തുകാവ് മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി.

മുൻകരുതലിന്റെ ഭാഗമായി കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രഫഷനൽ കോളജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകൾക്കും അവധി ബാധക‌മാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version