Connect with us

കേരളം

ബേപ്പൂരില്‍ നിന്ന് ഒരു മാസം മുന്‍പ് പോയ ബോട്ട് കാണാനില്ല; കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുന്നു

933b2e6065108e84875dbab2dcc570a83b05bbc7e98094a5e6e15971dfc397f4

ഒരു മാസം മുന്‍പ് ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. 16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട അജ്മീര്‍ ഷാ എന്ന ബോട്ടാണ് കാണാതായത്. മെയ് 5നാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പുറപ്പെട്ടത്.

മെയ് ആദ്യ വാരത്തില്‍ ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോയ ബോട്ടുകളെല്ലാം തിരികെ വന്നിരുന്നു. അന്ന് കടല്‍ക്ഷോഭത്തില്‍ പെട്ടുപോയവരെ കോസ്റ്റ് ഗാര്‍ഡാണ് കരയിലെത്തിച്ചത്. എന്നാല്‍ അജ്മീര്‍ ഷാ ബോട്ട് മാത്രം ഇതുവരെ തിരികെ എത്തിയില്ല.

തീരസംരക്ഷണ സേനയും നാവിക സേനയും വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും ബോട്ടിനെക്കുറിച്ചോ തൊഴിലാളികളെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ല.മത്സ്യബന്ധനം നടത്തി 15 ദിവസത്തിനകമാണ് ബോട്ട് തിരിച്ചെത്താറുള്ളത്.

ബോട്ടിലെ 16 തൊഴിലാളികളെ കുറിച്ച്‌ ഇനിയും വിവരമൊന്നും ലഭിക്കാത്തതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാളില്‍ നിന്നുള്ള നാല് പേരുമാണ് കാണാതായ ബോട്ടിലുള്ളത്. ഇതിനിടെ ബോട്ടിനെക്കുറിച്ച്‌ സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം11 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം20 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം20 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം21 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം21 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version