Connect with us

കേരളം

കൊവിഡ് വാക്സിൻ എടുത്ത് 14 ​ദിവസം കഴിഞ്ഞാൽ രക്തം ​ദാനം ചെയ്യാം

Published

on

blood vaccine 1

വാക്സിനെടുത്താൽ ഒരു മാസത്തേക്ക് രക്തം ദാനം ചെയ്യാനാകില്ലെന്നും, സമ്പൂർണ വാക്സിനേഷൻ വരുന്നതോടെ രക്തബാങ്കുകളിൽ ക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്കകൾക്ക് വിരാമം.

കൊവിഡ് വാക്സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാൻ അനുമതി. കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെതാണ് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

മേയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനാൽ വാക്സിൻ എടുക്കുന്നതിന് മുൻപ് എല്ലാവരും രക്തം ദാനം ചെയ്യണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ​ഗ്ധസമിതി യോ​ഗം ചേർന്ന് മാർ​ഗ നിർദേശങ്ങൾ പുതുക്കിയത്.

ജീവനുള്ള വെെറസിനെ ഉപയോ​ഗിച്ചുള്ള വാക്സിൻ അല്ലാത്തതിനാൽ (live attenuated vaccine) നീണ്ട കാലാവധി ആവശ്യമില്ലെന്നാണ് സമിതിയുടെ നി​ഗമനം. അതിനാൽ വാക്സിന്റെ ഓരോ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം. രക്തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

കേരളം5 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം6 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം8 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം19 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം20 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം20 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം24 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം1 day ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം1 day ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version