Connect with us

കേരളം

ജാതി അധിക്ഷേപം; പോലീസിൽ പരാതി നൽകി ബിജെപി വനിതാ കൗൺസിലർ

Published

on

തിരുവനന്തപുരത്ത് വർക്കല മുൻസിപ്പാലിറ്റി കൗൺസിലർമാർ ജാതി അധിക്ഷേപം നടത്തുന്നുവെന്ന് ബിജെപിയുടെ വനിതാ കൗൺസിലറുടെ പരാതി. പത്താം വാർഡ് മെമ്പർ കൂടിയായ ബിജെപി കൗൺസിലർ അശ്വതി റ്റി എസ്സ് ആണ് ഇത് സംബന്ധിച്ച് വർക്കല ഡി വൈ എസ് പി ക്ക് പരാതി നൽകിയിട്ടുള്ളത്. വർക്കല നഗരസഭാ കൗൺസിൽ യോഗം കഴിഞ്ഞ ഉടൻ കൗൺസിൽ ഹാളിൽ വച്ച് ബിജെപിയുടെ മൂന്ന് കൗൺസിലർമാർ ബിജെപി യുടെ തന്നെ കൗൺസിലറായ തന്നെ പരസ്യമായി അപമാനിക്കുകയാണ് ഉണ്ടായതെന്ന് അശ്വതി പരാതിയിൽ പറയുന്നു. ജാതി വിളിച്ചാക്ഷേപിച്ചു എന്നും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് വർക്കല ഡി വൈ എസ് പി ക്ക് നൽകിയിട്ടുള്ള പരാതിയിൽ പറയുന്നത്.

മുൻസിപ്പാലിറ്റി പതിനൊന്നാം വാർഡ് മെമ്പർ വിജി ആർ വി , നാലാം വാർഡ് മെമ്പർ സിന്ധു വി, പതിനെട്ടാം വാർഡ് കൗൺസിലർ ഷീന ഗോവിന്ദ് എന്നിവർക്കെതിരെയാണ് അശ്വതി പരാതി നൽകിയിട്ടുള്ളത്. തന്നെ നിരന്തരമായി വനിതാ ബിജെപി കൗൺസിലർമാർ തന്നെ പല വിഷയങ്ങളിലും ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതായി അശ്വതി ആരോപിക്കുന്നുണ്ട്. വാർഡിലെ വികസനപ്രവർത്തനങ്ങളിലും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നുണ്ട്.

23 വർഷമായി പട്ടയം ലഭിക്കാത്ത 125 ഓളം കുടുംബങ്ങളാണ് ഇവരുടെ വാർഡ് കൂടിയായ കണ്വാശ്രമം പ്രദേശത്തെ എംജി കോളനിയിലേത്. 4.75 ഏക്കറിൽ ഉള്ള മുൻസിപ്പാലിറ്റി യുടെ കീഴിലുള്ള പ്രദേശത്ത് ഏതാണ്ട് 600 ഓളം പേരാണ് താമസിച്ചു വരുന്നത്. ഇവരിൽ 15 ഓളം കുടുംബങ്ങൾ സ്വന്തം ചെലവിൽ ആണ് പട്ടയം സ്വന്തമാക്കിയിട്ടുള്ളത്. പട്ടയവിതരണം പൂർത്തിയാക്കാൻ നഗരസഭയ്ക്ക് ഫണ്ട് ഇല്ലെന്നും താലൂക്കിൽ സർവേ പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാവും എന്നുള്ള സാഹചര്യത്തിൽ അശ്വതി , ശിവഗിരി സംരക്ഷണ സംഘത്തിന്റെ സഹായത്തോടെ സർവേ നടപടികൾ പൂർത്തികരിച്ചിരുന്നു.

ബിജെപിയുടെ ശ്രദ്ധയിൽ വാർഡിലെ പട്ടയത്തിന്റെ കാര്യങ്ങൾ ചുണ്ടികാണിച്ചെങ്കിലും അർഹമായ രീതിയിൽ പരിഗണിച്ചിരുന്നില്ല. സ്വന്തം നിലയിൽ വികസനപ്രവർത്ഥനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്നും വ്യക്തിപരമായി എതിർപ്പുകളും അപമാനങ്ങളും ആണ് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നതെന്ന് അശ്വതി പറഞ്ഞു.

വർക്കലയിലെ പ്രാദേശിക നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം 300 ഓളം sc മോർച്ച പ്രവർത്തകരും കർഷക മോർച്ച പ്രവർത്തകരും ബിജെപിയിൽ നിന്ന് രാജിവച്ചു കൗണ്സിലർ അശ്വതി ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു ഒപ്പമുണ്ട്. ബിജെപി യിൽ പ്രാദേശിക നേതൃത്വത്തിനെതിരെ പ്രവർത്തകരുടെ രൂക്ഷ വിമർശനം നിലവിലുണ്ട്. വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ഇന്ന് മൊഴി നൽകിയിട്ടുണ്ട്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version