Connect with us

കേരളം

അച്ഛന്റെ പേര് എഴുതേണ്ട കോളമില്ലാത്ത ജനന രജിസ്‌ട്രേഷന്‍ ഫോമും വേണം: ഹൈക്കോടതി

Published

on

HC 3

അച്ഛന്റെ പേര് എഴുതേണ്ട കോളമില്ലാത്ത ജനന രജിസ്‌ട്രേഷന്‍ ഫോമും വേണമെന്ന് ഹൈക്കോടതി. കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗര്‍ഭിണിയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. വിവാഹിതരല്ലാത്ത സ്ത്രീകള്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ ജന്മം നല്‍കുന്ന കുട്ടികളുടെ ജനന രജിസ്‌ട്രേഷനായി പിതാവിന്റെ പേര് ചേര്‍ക്കാനുള്ള കോളമില്ലാതെയുള്ള പ്രത്യേക അപേക്ഷ ഫോമും സര്‍ട്ടിഫിക്കറ്റും വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഹര്‍ജിക്കാരി എട്ട് മാസം ഗര്‍ഭിണി ആയതിനാല്‍ ഇക്കാര്യത്തില്‍ ഉടനടി നടപടി ഉണ്ടാവണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അച്ഛന്റെ പേര് എഴുതേണ്ട കോളം ഒഴിച്ചിടുന്നത് അമ്മയുടേയും കുഞ്ഞിന്റേയും അന്തസിനെ ബാധിക്കുന്നതാണെന്ന് ജസ്റ്റിസ് സതീന് നൈനാന്‍ വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിനും ജനന മരണ വിഭാഗം രജിസ്ട്രാറുമാര്‍ക്കുമാണ് നിര്‍ദേശം,.

അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതിക വിദ്യയിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കാനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിച്ചിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അതിനാല്‍ ജനന രജിസ്‌ട്രേഷനുള്ള ഫോമില്‍ അച്ഛന്റെ പേരും രേഖപ്പെടുത്തണം എന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.

എആര്‍ടി മാര്‍ഗത്തിലൂടെയാണോ ഗര്‍ഭിണിയായത് എന്ന് കാണിക്കുന്ന സത്യവാങ്മൂലവും മെഡിക്കല്‍ രേഖയുടെ പകര്‍പ്പും വാങ്ങി വേണം പ്രത്യേക ഫോം നല്‍കാന്‍. സാങ്കേതിക വിദ്യയും കാലവുമെല്ലാം മാറുമ്പോള്‍ നിയമത്തിലും ചട്ടങ്ങളിലുമെല്ലാം മാറ്റം ഉണ്ടാകണം എന്നും കോടതി പരാമര്‍ശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version