Connect with us

കേരളം

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

Published

on

 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ.ലോക്‌ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ യോഗം വിളിച്ചത്.

സംസ്ഥാനത്ത് 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ ഇപ്പോള്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യോഗത്തില്‍ മുഖ്യമന്ത്രി എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍ എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ ആ ഘട്ടത്തില്‍ പരിഗണിക്കാമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. എക്‌സൈസ് മന്ത്രിയും എക്‌സൈസ് കമ്മീഷ്ണറും ബെവ്‌കോ എംഡിയും അടങ്ങുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version