Connect with us

കേരളം

സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം, ഗവര്‍ണറെ നേരിടാന്‍ ഏതറ്റംവരെയും പോകുമെന്ന് എം വി ഗോവിന്ദന്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സംഘപരിവാര്‍ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ വഴി ഇഷ്ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാനാണ് ബിജെപി നീക്കമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഗവര്‍ണര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണിയില്‍ തന്നെ കോണ്‍ഗ്രസ് നിലപാടിന് എതിരെ വിമര്‍ശനമുണ്ട്. മുസ്ലിം ലീഗും ആര്‍എസ്പിയും ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പമില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ഭിന്നാഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാനായി ഗവര്‍ണര്‍ ശ്രമിക്കുന്നത് തടയാന്‍ ജങ്ങെളെ അണിനിരത്തും. ആരിഫ് മുഹമ്മദ് ഖാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യം വീടുകളില്‍ എത്തിക്കാനായി ലഘുലേഖ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ നടക്കുകയാണ്. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കും.

പതിനഞ്ചാം തീയതിയിലെ രാജ്ഭവന്‍ മാര്‍ച്ചില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം നിര്‍വഹിക്കും. ഡിഎംകെ രാജ്യസഭ എംപി തിരിച്ചി ശിവയും മാര്‍ച്ചില്‍ പങ്കെടുക്കും. 15ന് എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി നടത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത് കേരള ഗവണ്‍മെന്റിന്റെ നിയമത്തിന് അടിസ്ഥാനമായാണ്. ആ അധികാരം നല്‍കേണ്ടതുണ്ടോയെന്ന് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്. ആവശ്യമായ നിലപാട് സ്വീകരിക്കേണ്ടിവരും. ഗവര്‍ണര്‍ ഏതറ്റംവരെയും പോകുമെങ്കില്‍ സര്‍ക്കാരിന് ആവശ്യമായ നിലപാട് സ്വീകരിക്കാം. ബില്ലുകള്‍ തടഞ്ഞുവച്ചിരിക്കുന്നു. നിയമപരവും ഭരണഘടനപരവുമായ പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. നേരിടാനായി ഏതറ്റംവരെ പോണോ, ആ അറ്റം വരെ പോകും എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version