Connect with us

കേരളം

ആലപ്പുഴയിൽ വീണ്ടും കടൽ ഉൾവലിഞ്ഞു ; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

750px × 375px

ആലപ്പുഴ പുറക്കാട് വീണ്ടും കടൽ ഉൾവലിഞ്ഞത് ആശങ്ക വർധിപ്പിച്ചു. തീരത്ത് നിന്ന് 25 മീറ്ററോളം ദൂരം ചെളിയടിഞ്ഞു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുൻപും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് 300 മീറ്ററോളം ദൂരമാണ് ചെളിയടിഞ്ഞത്. തീരത്ത് രണ്ടു വശങ്ങളിലുമായി ഒരു കിലോമീറ്റർ‌ ഭാ​ഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇത് സാധാരണ പ്രതിഭാ​സമാണെന്നാണ് അന്ന് വിദ​ഗ്ധർ പറഞ്ഞത്.

മൂന്ന് ദിവസത്തിനകം കടൽ പൂർവ്വസ്ഥിതിയിലായി. കൂടാതെ പ്രദേശത്ത് ചാകര ലഭിക്കുകയും ചെയ്തു. ഇത്തവണ അത്രയും രൂക്ഷമല്ല കാര്യങ്ങൾ എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തീരത്ത് രണ്ടുവശങ്ങളിലുമായി 500മീറ്ററോളം ഭാ​ഗത്താണ് ചെളിയടിഞ്ഞത്. കഴിഞ്ഞ തവണത്തേത്തിന്റെ അത്രയും കടൽ ഉൾവലിയുകയും ചെയ്തിട്ടില്ല. എന്നാൽ ചെളിയടിഞ്ഞത് കാരണം ചാകര നഷ്ടപ്പെടുമോ എന്ന ആശങ്ക മത്സ്യത്തൊഴിലാളികളുടെ ഇടയിലുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version