Connect with us

കേരളം

ലോറി കയറിയിറങ്ങി ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം; അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി 

Published

on

Accident

ദേശീയപാത കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ കാല്‍നട യാത്രക്കാരനായ ആലപ്പുഴ സ്വദേശിക്ക് ലോറി കയറി ദാരുണാന്ത്യം.

ആണൂരിലെ യാക്കോഹാമ ടയര്‍ കമ്പനി ജീവനക്കാരന്‍ ആലപ്പുഴ താമരക്കുളം സ്വദേശി കെ.പി സന്തോഷ് കുമാറാണ് (52) ഇന്നു പുലര്‍ച്ചെയോടെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്.

ഇന്നലെ രാത്രി 8.45 ഓടെ ആണൂര്‍ പാലത്തിന് മുകളിലാണ് അപകടം സംഭവിച്ചത്. കൂടെ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിക്കൊപ്പം കാലിക്കടവില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോഴാണ് ഇരുവരേയും ലോറി ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ സുഹൃത്ത് നിസാര പരിക്കോടെ തെറിച്ചുവീണെങ്കിലും സന്തോഷിന്റെ കാലിനു മുകളിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

ഇടിച്ച ലോറി നിര്‍ത്താതെ പോയതോടെ ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ രക്തം വാര്‍ന്ന് 20 മിനുട്ടോളം ഇയാള്‍ റോഡരികില്‍ കിടന്നു.

അതുവഴി വന്ന നാട്ടുകാരാണ് ഇയാളെ കണ്ടെത്തി ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നു പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താനുള്ള ശ്രമം പയ്യന്നൂര്‍ പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കുറച്ചു വര്‍ഷങ്ങളായി വെള്ളൂരിലെ രമേശന്റെ ഉടമസ്ഥതിയിലുള്ള ആണൂരിലെ യോക്കാഹാമ ടയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സന്തോഷ്‌കുമാര്‍ ലോക്ഡൗണിന് ശേഷം കഴിഞ്ഞദിവസമാണ് വീണ്ടും ജോലിക്കെത്തിയത്. താമരക്കുളത്തെ മുരളീധരന്‍ പിള്ളയുടെ മകനാണ് മരിച്ച സന്തോഷ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 mins ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം17 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version