Connect with us

കേരളം

മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ; പൊലീസ് തലപ്പത്ത് അഴിച്ചുപണി

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം.

എംആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയാകും. യോ​ഗേഷ് ​ഗുപ്തയെ ബെവ്കോ എംഡിയായി വീണ്ടും നിയമിച്ചു. ബെവ്കോ എംഡി ശ്യാം സുന്ദർ ഇനി ക്രൈം ബ്രാഞ്ച് ഡിഐജിയാകും. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം മാറ്റമുണ്ട്.

കോഴിക്കോട് റൂറൽ എസ്‌പി ശ്രീനിവാസനെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റി. കറുപ്പ സ്വാമി കോഴിക്കോട് റൂറൽ എസ്പിയാകും. എറണാകുളം റൂറൽ എസ്‌പി കാർത്തികിനെ കോട്ടയത്തേക്ക് മാറ്റി. വിവേക് കുമാറാണ് പുതിയ എറണാകുളം റൂറൽ എസ്‌പി. കോട്ടയം എസ്‌പി ശിൽപ്പയെ വനിത ബറ്റാലിയനിലേക്ക് മാറ്റി.

കൊല്ലം കമ്മീഷണർ നാരായണൻ പൊലീസ് ആസ്ഥാനത്തേക്ക് മാറും. മെറിൻ ജോസഫ് പുതിയ കൊല്ലം കമ്മീഷണറാകും. വയനാട് എസ്‌പിയായിരുന്ന അരവിന്ദ് സുകുമാറിനെ കെഎപി നാലിലേക്ക് മാറ്റി. ആർ ആനന്ദ് വയനാട് എസ്പിയാകും. കുര്യാക്കോസ് ഇടുക്കി എസ്‌പിയാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം13 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം14 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം16 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം16 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം16 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version