Connect with us

കേരളം

നടി സുബി സുരേഷ് അന്തരിച്ചു

Published

on

സിനിമ താരവും ടെലിവിഷൻ അവതാരകയും മിമിക്രി ആർട്ടിസ്റ്റുമായ സുബി സുരേഷ് (41) അന്തരിച്ചു. രാവിലെ 9.35ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സുരേഷ്- അംബിക ദമ്പതികളുടെ മകളായി ജനനം. തൃപ്പൂണിത്തുറ ഗവൺമെന്‍റ് സ്കൂളിലും എറണാകുളം സെന്‍റ് തെരേസാസ് സ്കൂളിലും കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ പഠനസമയത്ത് നർത്തകിയായി. മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്ത സുബി, ‘സിനിമാല’ എന്ന കോമഡി പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. എബി സുരേഷ് സഹോദരനാണ്.

വനിതാ സാന്നിധ്യം വളരെ കുറവുള്ള മിമിക്രി രംഗത്തു കൂടിയാണ് സുബി സുരേഷ് കലാരംഗത്തേക്ക് കടന്നുവന്നത്. നിരവധി വേദികളിൽ തിളങ്ങി ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി രംഗത്ത് മുൻപന്തിയിലെത്തി. പിന്നീട് ടെലിവിഷൻ ഷോകളിലും സ്റ്റേജ് ഷോകളിലും ഒഴിവാക്കാൻ സാധിക്കാത്ത കലാകാരിയായി സുബി മാറി.

2006ൽ രാജസേനൻ സംവിധാനം ചെയ്ത ‘കനകസിംഹാസനം’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണതത്ത, ഡ്രാമ അടക്കം 20ലധികം സിനിമകളിൽ അഭിനയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version