Connect with us

കേരളം

കൊവിഡിന്റെ മറവില്‍ ഭൂലോക വെട്ടിപ്പും കൊള്ളയുമാണ് സംസ്ഥാനത്ത് നടക്കുന്നത്: സിനിമാനടനും റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി

Published

on

20210204 222235

 

കൊവിഡിന്റെ മറവില്‍ ഭൂലോക വെട്ടിപ്പും കൊള്ളയുമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിനിമാനടനും റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. തന്‍്റെ അനുഭവത്തില്‍ നിന്നാണ് എബ്രഹാം കോശി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഇക്കഴിഞ്ഞ ജനുവരി 28ന് കൊവിഡ് സ്ഥിരീകരിച്ച്‌ മാമങ്കലത്തുള്ള സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തിന് ആശുപത്രി അധികൃതര്‍ നല്‍കിയത് 2 ലക്ഷത്തിലധികം രൂപയുടെ ബില്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ എബ്രഹാം കോശി തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. വീഡിയോയില്‍ അദ്ദേഹം പറയുന്നതിങ്ങനെ:

‘ഞാന്‍ എബ്രഹാം കോശി. റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

28/01/2021ല്‍ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഞാന്‍ മാമങ്കലത്തുള്ള ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിഷന്‍ തേടി. അവിടെ ജനറല്‍ വാര്‍ഡില്‍ താമസിച്ച്‌ വരവേ എന്‍്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കൊവിഡ് സംശയിച്ചത് കാരണം 30/01/2021ല്‍ അവര് ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആവുകയും 31ല്‍ അവരുടെ അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച്‌ ഞങ്ങള്‍ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് മുറികള്‍ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം.’

‘ഈ മുറി വാടകയില്‍ ഡോക്ടറുടെ ഫീസും നഴ്സിന്‍്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതില്‍ അടങ്ങില്ല. ഞങ്ങള്‍ മൂന്ന് പേരും തിരിച്ചെത്തിയശേഷം 2 ആം തീയതി അവര്‍ പാര്‍ട്ട് ബില്‍ തന്നു. 2,40,000 രൂപയാണ് അതിന്‍്റെ ബില്‍.

അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരും ഈ റൂമില്‍ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നല്‍കണം. ഒരു ദിവസം 31,000 രൂപ വാടകയിനത്തില്‍ തന്നെ നല്‍കേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവന്‍ വാടകയും നിര്‍ബന്ധമായും കൊടുക്കണമെന്ന് തന്നെ അവര്‍ പറയുന്നു.’

‘നഴ്സുമാര്‍ക്ക് പിപിഇ കിറ്റ് വാങ്ങിച്ച്‌ കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്സുമാര്‍ ആണുള്ളത്. ദിവസവും രണ്ട് പി പി ഇ കിറ്റ് വാങ്ങിച്ച്‌ കൊടുക്കണം. ഈ സിസ്റ്റര്‍ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും പി പി ഇ കിറ്റ് വാങ്ങിച്ച്‌ കൊടുക്കണം.

20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്സുമാര്‍ക്ക് വാങ്ങിച്ച്‌ കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. ക്യാന്‍്റീനില്‍ ഉള്ളവര്‍ക്ക് കൊടുക്കുന്നുണ്ടാകാം. ഇക്കാര്യത്തിലും കൊവിഡിന്‍്റെ പേരില്‍ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാല്‍ സാധ്യമായ കാര്യമല്ല. എന്‍്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല’- എബ്രഹാം കോശി പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version