Connect with us

കേരളം

ഡിജിറ്റല്‍ തട്ടിപ്പ് തടയാന്‍ നടപടി; പുതിയ ഇന്റലിജന്‍സ് യൂണിറ്റുമായി കേന്ദ്രസര്‍ക്കാര്‍

Published

on

478435 mobile operators

നിയമവിരുദ്ധ വായ്പ ആപ്പുകളുടെ വലയില്‍ വീണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുടെ നിരവധി കഥകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുന്നത്. കൂടാതെ ടെലിമാര്‍ക്കറ്റിങ്ങിന്റെ ഭാഗമായുള്ള നിരന്തരം ഫോണ്‍വിളികളും ജനങ്ങള്‍ക്ക് ശല്യമാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകള്‍ തടയുന്നതിന് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വ്യാജ വായ്പ ആപ്പുകള്‍ക്കെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. നിരവധിപ്പേരാണ് ഈ വലയില്‍ കുടുങ്ങിയത്. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുടുക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. നേരത്തെ ഫോണിലൂടെ വിളിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ശല്യം കുറയ്ക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരെ ജോലിക്കെടുത്താണ് ഇത്തരം ടെലിമാര്‍ക്കറ്റിംഗ് ജോലികള്‍ ചെയ്യുന്നത്. ടെലിമാര്‍ക്കറ്റിംഗ് ജീവനക്കാരുടെ നിരന്തരമായുള്ള ഫോണ്‍ വിളി ശല്യമാകുന്നതായും നിരവധി പരാതികളുണ്ട്. ഇത്തരം കാര്യങ്ങളിലും നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത്.

ടെലിമാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളും വായ്പ ആപ്പുകളും തമ്മില്‍ അവിശുദ്ധ ബന്ധമുള്ളതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ചാണ് മുഖ്യമായി ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് അന്വേഷിക്കുക. കോള്‍ സെന്ററുകളുടെ സഹായത്തോടെയാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വായ്പ തിരിച്ചടവിന് കളക്ഷന്‍ ഏജന്റുമാര്‍ എന്ന നിലയിലാണ് കോള്‍ സെന്ററുകളെ ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

നിലവില്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോരുന്നത് വര്‍ധിക്കുകയാണ്. ഇത് ഉപയോഗിച്ച് ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. ഇത് അറിയാതെ നിരവധിപ്പേരാണ് ഇതില്‍ വന്നുവീഴുന്നത്. അതിനാല്‍ ടെലികോം, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോരുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പിഴ ചുമത്തിയും ടെലികോം വിവരങ്ങള്‍ ചോരുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചും ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയാനാണ് സര്‍ക്കാര്‍ നോക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം4 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം5 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം7 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം8 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version