Connect with us

കേരളം

കൊടും ക്രൂരത; വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ആടിന് നേരെ ആസിഡ് ആക്രമണം, മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റു

Published

on

283

ചാത്തന്നൂരില്‍ ആടിന് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചെത്തിയവര്‍ ആടിന്റെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിക്കുകയായിരുന്നു. കല്ലുവാതുക്കലില്‍ അദ്ധ്യാപികയായ സുജയുടെ ആടിന് നേരെയാണ് ആക്രമണം. ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കൊടുക്രൂരതയ്ക്ക് പിന്നില്‍ ബന്ധുക്കളാണെന്ന് പോലീസ് പറയുന്നു.

കണ്ണിനും ദേഹത്തും പൊള്ളലേറ്റ ആടിന് ഇരു കണ്ണുകളുടേയും കാഴ്ച ശക്തി നഷ്ടമായി. ദേഹത്ത് നിന്ന് തൊലി അടര്‍ന്നുവീഴുന്ന അവസ്ഥയിലായിരുന്നു. ചാത്തന്നൂര്‍ ബിആര്‍സിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ കരകൗശല വിദ്യകള്‍ പരിശീലിപ്പിക്കുന്ന താത്കാലിക അദ്ധ്യാപികയാണ് സുജ. കഴിഞ്ഞ ദിവസം കൊല്ലത്തെ ബന്ധുവീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് ആടിനോടുള്ള ക്രൂരത ശ്രദ്ധയില്‍പ്പെടുന്നത്.
മൃഗാശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിയുന്നത്. സംഭവത്തില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലുള്ള വഴക്കാണ് ആസിഡ് ആക്രമണത്തിന് പിന്നില്‍. സുജയുടെ രണ്ട് മക്കളില്‍ ഒരാള്‍ക്ക് കാഴ്ചയ്ക്ക് തകരാറുണ്ട്. തുച്ഛമായ ശമ്ബളം ജീവിക്കാന്‍ തികയാതെ വന്നപ്പോഴാണ് ആടിനേയും ഒരു ജോഡി മുയലിനേയും പക്ഷികളേയും വളര്‍ത്താന്‍ ഇവര്‍ ആരംഭിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം8 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം9 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം11 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം11 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version