Connect with us

കേരളം

സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിക്കും

Published

on

online class

സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്തും.

കഴിഞ്ഞ വർഷത്തേത് പോലെ വിക്റ്റേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ തുടരും. ഇതിനു പുറമെ വിദ്യാർത്ഥികളുമായി അതത് അധ്യാപകർ നേരിട്ട് ഓൺലൈൻ വഴി തത്സമയം ക്ലാസുകൾ എടുക്കുന്നതാണ് പരിഗണിക്കുന്നത്.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ സംവിധാനം നടപ്പാക്കാൻ ധാരണയായത്.

എല്ലാ ഡിവിഷനുകൾക്കും അതത് സ്കൂളുകൾ പ്രത്യേകം ക്ലാസ് നടത്തുന്നത് ആലോചിക്കണം. സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ഇത്തരം ക്ലാസുകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും.ഇതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ ജില്ല, ഉപജില്ലാ തലത്തിലും സ്കൂൾ തലത്തിലും വേണ്ടിവരും. ഇത്തരത്തിൽ ക്ലാസുകൾ നടത്താൻ കഴിയുന്ന സാധ്യതകൾ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് നിർദേശങ്ങൾ നൽകാൻ സർക്കാർ വിദ്യാഭ്യാസവകുപ്പിനോട്‌ ആവശ്യപ്പെട്ടു.

ജൂൺ 1മുതൽ തന്നെ അധ്യയന വർഷം ആരംഭിക്കും. ആദ്യത്തെ 15ദിവസം കഴിഞ്ഞ ക്ലാസുകളിലെ പാഠഭാഗങ്ങൾ ഓർത്തെടുത്ത് പുതിയ ക്ലാസിലേക്കുള്ള തയ്യാറെടുപ്പ് നടത്തും. ഇതിനു ശേഷം ഈ അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കും. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്ഥമായി സ്കൂൾ അധ്യാപകരും കുട്ടികളും തമ്മിൽ ഒരുമിച്ചു പഠനം നടത്തുന്നതിന്റെ ആവശ്യകതയാണ് മന്ത്രിസഭായോഗത്തിൽ ഉയർന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം17 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം18 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം20 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം20 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version