Connect with us

ദേശീയം

വര്‍ഷങ്ങള്‍ക്ക് മുൻപ് എടുത്ത ആധാര്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകില്ല; യുഐഡിഎഐയുടെ വിശദീകരണം

Published

on

aadar update .jpg

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലായെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഇത് വ്യാജ വാര്‍ത്തയാണെന്ന് യുഐഡിഎഐ അറിയിച്ചു.

10 വര്‍ഷത്തിന് ശേഷവും ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിലും അവയുടെ സാധുത തുടരുമെന്നും യുഐഡിഎഐ കൂട്ടിച്ചേര്‍ത്തു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഈ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു വാര്‍ത്തയെ തുടര്‍ന്നാണ്. ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2024 ജൂണ്‍ 14 വരെ കേന്ദ്രം നീട്ടിയിരുന്നു.

നേരത്തെ മാര്‍ച്ച് 14 വരെയായിരുന്നു സമയപരിധി. എന്നാല്‍ സൗജന്യമായി ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ജൂണ്‍ 14 വരെ നീട്ടിയത്. ഇതാണ് ജൂണ്‍ 14ന് മുമ്പ് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലായെങ്കില്‍ അസാധുവാകും എന്ന തരത്തില്‍ അഭ്യൂഹം പരക്കാന്‍ ഇടയാക്കിയതെന്നും യുഐഡിഎഐ വിശദീകരിച്ചു.

ജൂണ്‍ 14 നുള്ളില്‍ സൗജന്യമായി ആധാര്‍ പുതുക്കാം. ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ സൗജന്യ അപ്ഡേറ്റ് സൗകര്യം ലഭിക്കൂ. എന്നിരുന്നാലും, ആധാര്‍ സേവാ കേന്ദ്രത്തില്‍ പോയി പണം നല്‍കി ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാവുന്നതാണെന്നും യുഐഡിഎഐ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം11 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം11 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം15 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം16 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം17 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

കേരളം18 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

കേരളം2 days ago

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

കേരളം2 days ago

കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം; യുനെസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചു

കേരളം3 days ago

സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version