Connect with us

ദേശീയം

അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിമാസം 8,500 രൂപ; രാഹുൽ ഗാന്ധി

Published

on

rahul gandi270524.jpeg

ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും 8,500 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. സൈന്യത്തിലേക്കുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥ് പിൻവലിക്കുമെന്നും ഇൻഡ്യ സഖ്യത്തിന് അനുകൂല തരംഗമാണ് രാജ്യത്ത് ഉള്ളതെന്നും ബിഹാറിലെ ബഖ്തിയാർപുരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു.

“ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കുമ്പോൾ അഗ്നിപഥ് പദ്ധതി പിൻവലിക്കും. ജൂലായ് മുതൽ എല്ലാ മാസവും സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 8,500 രൂപ വീതം നിക്ഷേപിക്കും. ഇത് ഓരോ കുടുംബത്തിന്റെയും സാമ്പത്തികനിലയിൽ വലിയ മാറ്റം കൊണ്ടുവരും.

ജൂൺ നാലിന് ശേഷം അഴിമതിയേക്കുറിച്ച് മോദിയോട് ഇ.ഡി ചോദിച്ചാൽ, തനിക്ക് ഒന്നും അറിയില്ലെന്നും, തന്നെ ദൈവം അയച്ചതാണെന്നുമാകും അദ്ദേഹം പറയുക” -രാഹുൽ പറഞ്ഞു.2022ൽ മോദി സർക്കാർ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതി പ്രകാരം നാല് വർഷത്തെ കരാർ വ്യവസ്ഥയിലാണ് സേനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്.

നാലു വർഷ സേവനത്തിനു ശേഷം 75 ശതമാനം പേരെ പിരിച്ചുവിടും. ഇവർക്ക് സാധാരണ ഗതിയിൽ സൈനികർക്ക് നൽകിവരുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു എന്ന് കാണിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version