Connect with us

കേരളം

സംസ്ഥാനത്ത് ഓണ നാളുകളിൽ മലയാളി കുടിച്ചത് 500 കോടിയുടെ മദ്യം

Published

on

liquor reuters 875

സംസ്ഥാനത്ത് ഓണ നാളുകളിലെ മദ്യ വിൽപ്പനയിൽ ഇത്തവണയും റെക്കോർഡ് വർധന. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി ഓണ നാളുകളിൽ 500 കോടിയിലേറെ രൂപയുടെ വിൽപന നടന്നെന്നാണ് അനൗദ്യോഗിക കണക്ക്.

ഉത്രാട ദിനത്തിൽ മാത്രം ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ഇത്തവണ നടന്നത് 78 കോടി രൂപയുടെ മദ്യ വിൽപനയാണ്. കഴിഞ്ഞ തവണ ബെവ്ക്യു ടോക്കൺ വഴി എട്ട് ദിവസം നടന്നത് 179 കോടി രൂപയുടെ മാത്രം വിൽപനയായിരുന്നു.

ഇത്തവണ ഉത്രാട ​ദിനത്തിൽ തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഒറ്റ ദിവസം കൊണ്ടു ഇവിടെ വിറ്റത് 1കോടി 4 ലക്ഷം രൂപയുടെ മദ്യം. കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി ഉത്രാട ദിനത്തിൽ മാത്രം 12 കോടി രൂപയുടെ മദ്യ വിറ്റപ്പോൾ ഓണ നാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ വിൽപനയും നടന്നു.

ഓണ നാളുകളിലെ കഴിഞ്ഞ തവണത്തെ വിൽപ്പനയായ 179 കോടിയിൽ നിന്നാണ് 500 കോടിയിലേക്ക് ഇത്തവണത്തെ വിൽപ്പന വർധിച്ചത്. ബാറുകളിലെ പാഴ്സൽ വിൽപ്പനയുടെ കണക്ക് ലഭ്യമല്ല. ഇതുകൂടി വരുമ്പോൾ കണക്ക് വീണ്ടും ഉയരും. 2019ൽ 487 കോടി രൂപയുടെ മദ്യമായിരുന്നു ഓണ നാളുകളിൽ ബെവ്കോ വിറ്റത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം17 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം18 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം19 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം21 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം22 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം23 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version