Connect with us

ക്രൈം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് പിടികൂടിയത് 3.53 കോടിയുടെ സ്വർണം

WhatsApp Image 2021 06 20 at 8.09.24 PM

കരിപ്പൂരിൽ ഞായറാഴ്ച അഞ്ച് കേസുകളിലായി 3.53 കോടി രൂപയ്ക്കുള്ള സ്വർണം പിടികൂടി. ഡി ആർ ഐ, കസ്റ്റംസ് പ്രിവന്‍റീവ്, കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗങ്ങളാണ് വിവിധ കേസുകളിലായി സ്വർണം പിടികൂടിയത്. അഞ്ചുപേരും ദുബായിൽ നിന്ന് എത്തിയവരായിരുന്നു.

കണ്ണൂർ മാവിലായി സ്വദേശി വി സി അഫ്താബ് (38), കോഴിക്കോട് പാറക്കടവ് സ്വദേശി കെ അജ്മൽ (25), കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പി നിസാമുദ്ദീൻ (30), കോഴിക്കോട് മുക്കം സ്വദേശി പി മുജീബ് റഹ്മാൻ (25), മലപ്പുറം ചേലൂർ സ്വദേശി എന്നിവരാണ് സ്വർണക്കടത്തുമായി പിടിയിലായത്.

അഫ്താബ് 2.99 ഗ്രാം തൂക്കം വരുന്ന 18 സ്വർണ കട്ടികൾ വെള്ളിപൂശി റീച്ചാർജ്ജബിൾ ടേബിൾ ഫാനിന്‍റെ ബാറ്ററിക്കുള്ളിൽ ഒളിപ്പിച്ചും, അജ്മൽ 1.983 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണ കട്ടികൾ എമർജൻസി ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഒളിപ്പിച്ചുമാണ് കടത്തിയിരുന്നത്.

നിസാമുദ്ദീൻ, മുജീബ് റഹ്മാൻ എന്നിവർ മിശ്രിത സ്വർണം കാപ്‌സ്യൂള്‍ രൂപത്തിലുള്ള പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.നിസാമുദ്ദീൻ 1.339 കിലോ ഗ്രാം സ്വർണ മിശ്രിതവും മുജീബ് റഹ്മാൻ 1.07 കിലോ ഗ്രാം സ്വർണ മിശ്രിതവുമാണ് കടത്തിയിരുന്നത്.

മലപ്പുറം ചേലൂർ സ്വദേശി 1.339 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണം പ്ലാസ്റ്റിക് പാക്കുകളിലാക്കി അടിവസ്ത്രത്തിലും സോക്‌സിനുള്ളിലും ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. ഇതിന് 55 ലക്ഷം രൂപ വില വരും. അഫ്താബിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ബാക്കിയുള്ളവർക്ക് കസ്റ്റംസ് വിഭാഗങ്ങൾ ജാമ്യം നൽകി വിട്ടയച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം3 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം5 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം6 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം7 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version