Connect with us

കേരളം

സൗജന്യ യൂണിഫോം ലഭിക്കാത്ത കുട്ടികള്‍ക്ക് രണ്ടു ജോഡി യൂണിഫോം വാങ്ങാം; 23 കോടി അനുവദിച്ചു

സൗജന്യ കൈത്തറി യൂണിഫോം നല്‍കാത്ത ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യുപി, എച്ച്എസ് വിഭാഗം എയയിഡഡ് സ്‌കൂളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിന് പണം നല്‍കാന്‍ 23 കോടി രൂപ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി 3,91,104 കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന സൗജന്യ കൈത്തറി യുണിഫോം പദ്ധതി പ്രകാരം രണ്ടു തരത്തിലാണ് നിലവില്‍ യുണിഫോം നല്‍കി വരുന്നത്. സംസ്ഥാനത്തെ സ്റ്റാറ്റന്‍ഡ് എലോണ്‍ എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളിലും എല്‍പി വിഭാഗം എയിഡഡ് സ്‌കൂളിലുമാണ് കൈത്തറി യുണിഫോം നല്‍കിവരുന്നത്.

2022-23 അധ്യയന വര്‍ഷത്തെ കൈത്തറി യൂണിഫോം പദ്ധതി പ്രകാരമുള്ള യുണിഫോം വിതരണം ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ കൈത്തറി യുണിഫോം നല്‍കാത്ത ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യു പി, എച്ച്എസ് വിഭാഗം ഏയ്ഡഡ് സ്‌കൂളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിന് 600 രൂപ നിരക്കില്‍ അലവന്‍സ് നല്‍കിവരുന്നു.

2022-23 അധ്യയന വര്‍ഷം സൗജന്യ കൈത്തറി യുണിഫോം നല്‍കാത്ത മേല്‍പറഞ്ഞ സ്‌കൂളുകള്‍ക്ക് 600 രൂപ നിരക്കില്‍ ഭരണാനുമതി ലഭിച്ചിരുന്നു. നിലവില്‍ പ്രസ്തുത ശീര്‍ഷകത്തില്‍ ലഭ്യമായ തുകയില്‍ നിന്നും സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യുപി , എച്ച്എസ് എയ്ഡഡ് സ്‌കൂളിലെ ഒന്ന് മുതല്‍ നാല് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 600 രൂപ നിരക്കില്‍ ആകെ 23,46,62400 രൂപ അനുവദിച്ചു.

ഈ തുക എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് റീഅലോട്ട് ചെയ്തു കൊടുക്കുന്നതിനായി നടപടി ഉത്തരവ് നല്‍കിയിട്ടുണ്ട്. തുക ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ക്ക് അലോട്ട് ചെയ്യുന്നതാണെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം13 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം13 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version