ദേശീയം
പുതിയ സാമ്പത്തിക വർഷം ആരംഭിക്കാൻ ഇനി 2 ദിവസം; അതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്ത് തീർക്കുക
പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുതോടെ പല സാമ്പത്തിക കാര്യങ്ങളിലും മാറ്റം വരികയാണ്. അതുകൊണ്ട് തന്നെ നടപ്പുസാമ്പത്തിക വര്‍ഷത്തെ അവസാന ദിനമായ മാര്‍ച്ച് 31 നികുതിദായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. 2019-20 സാമ്പത്തിക വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ വൈകിയതിന് പിഴ ഒടുക്കി മാര്‍ച്ച് 31നകം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
2019-20 സാമ്പത്തികവര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക്, പാകപ്പിഴകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള സമയപരിധിയും മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും മാര്‍ച്ച് 31ന് അവസാനിക്കും. മാര്‍ച്ച് 31ന് ശേഷവും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും.2020-21 സാമ്പത്തികവര്‍ഷത്തിലെ നികുതി ഇളവുകള്‍ക്കായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കാലാവധിയും മാര്‍ച്ച് 31ന് അവസാനിക്കും.
നികുതി ഇളവ് ലഭിക്കാന്‍ വിവിധ നിക്ഷേപ പദ്ധതികളില്‍ ഈ മാസം 31നകം ചേരാവുന്നതാണ്.
പിഎഫിലുള്ള ജീവനക്കാരന്റെ വാര്‍ഷിക നിക്ഷേപം രണ്ടരലക്ഷത്തിന് മുകളിലാണെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പലിശയിന്മേല്‍ നികുതി ഈടാക്കും. പുതിയ സാമ്പത്തികവര്‍ഷത്തില്‍ 75വയസിന് മുകളിലുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.
പെന്‍ഷന്‍, പലിശ വരുമാനം എന്നിവയില്‍ നിന്ന് മാത്രം വരുമാനമുള്ളവര്‍ക്കാണ് ഈ ഇളവ്. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കൂട്ടി പൂരിപ്പിച്ച റിട്ടേണ്‍ ഫോമാണ് നികുതിദായകര്‍ക്ക് ലഭിക്കുക. ഓഹരിവിപണിയിലേതടക്കം നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.