Connect with us

കേരളം

1ാം ക്ലാസ് പ്രവേശനം; 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം; 5 വയസ് ആണ് നിലപാടെന്ന് മന്ത്രി

Published

on

Screenshot 2024 02 28 150847

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിനു 6 വയസ്സ് വേണമെന്ന് കേന്ദ്രം വീണ്ടും നിർദേശം നൽകിയിരുന്നുവെങ്കിലും കേന്ദ്ര നിർദേശം ഇത്തവണയും കേരളം നടപ്പാക്കില്ല. മുൻ വർഷവും കേരളം കേന്ദ്രത്തിന്റെ ആവശ്യം തള്ളിയിരുന്നു.

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹയർ സെക്കന്ററി തലത്തിൽ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്നിന് മൂല്യനിർണയം തുടങ്ങും. മേയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകളിൽ ക്രമീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളം ഉറപ്പാക്കണം, ഹയർ സെക്കൻ്ററി അധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുൻനിശ്ചയിച്ച പ്രകാരം നടപ്പാക്കും. അധ്യാപകർക്ക് സർവീസ് ബ്രേക്ക് വരില്ല. ഹയർസെക്കൻഡറി മോഡൽ പരീക്ഷ ചോദ്യ പേപ്പർ ചോർന്നത് ഗൗരവമായി കാണുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 mins ago

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളം56 mins ago

സംസ്ഥാനത്തെ ഇന്നത്തെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം2 hours ago

ദുരന്തനിവാരണത്തിന് റവന്യു ഉദ്യോഗസ്ഥർ അധികാരപരിധിയിൽ തുടരണം: റവന്യു മന്ത്രി

കേരളം3 hours ago

പത്തനംതിട്ടയിലും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളം5 hours ago

തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി

കേരളം11 hours ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

കേരളം13 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം13 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം15 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം1 day ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version