Connect with us

കേരളം

ഭക്ഷണം കഴിക്കാന്‍ പണം കടം ചോദിച്ചെത്തിയ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍

Published

on

ഭക്ഷണം കഴിക്കാനായി പണം കടംചോദിച്ചെത്തിയ 19കാരിയെ അയൽവാസി ഉൾപ്പടെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി. കാസർകോടാണ് സംഭവമുണ്ടായത്. വിശപ്പുസഹിക്കാനാവാതെ സഹായംതേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പ്രണയംനടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയുമായിരുന്നു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി.

പട്‍‍ളയിലെ ജെ. ഷൈനിത്ത്കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇൻസ്പെക്ടർ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാസർകോട് വനിതാ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ അറസ്റ്റ്‌ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ചെർക്കള, കാസർകോട്, മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഒരുതവണ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version