കേരളം
തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ ലോക്കോ പൈലറ്റിന് പകരം ട്രെയിന്‍ ഓടിച്ചത് 17 കാരന്‍ ; രണ്ടു പേര്‍ പിടിയിൽ
ലോക്കോ പൈലറ്റിന് പകരം ട്രെയിന്‍ ഓടിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അടക്കം രണ്ടു പേരെ റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഇസ്‌റാഫില്‍ (22), 17 വയസ്സുകാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമിലായിരുന്ന രണ്ടുപേരെയും ഈറോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
കയ്യില്‍ കൊടുകളും ടോര്‍ച്ച് ലൈറ്റുകളുമായി നെയിം ബാഡ്ജുകളോടെ കണ്ട ഇവരെ റെയില്‍വേ സംരക്ഷണ സേന സംശയിച്ച് ചോദ്യം ചെയ്തപ്പോഴാണ് പിടിയിലായത്. ഷാലിമാറില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ അതിഥിത്തൊഴിലാളികളായി ജോലി തേടി പോകുകയായിരുന്നു ഇവര്‍. ബംഗാളിലെ ഒരു ലോക്കോ പൈലറ്റ് ആണ് പരിശീലിപ്പിച്ചതെന്നും അദ്ദേഹത്തിന് പകരം ബംഗാളില്‍ യാത്രാ ട്രെയിനുകളും ഗുഡ്‌സ് ട്രെയിനുകളും ഓടിച്ചിരുന്നതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു.
യൂണിഫോമും ലോക്കോ പൈലറ്റുകള്‍ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും ഇയാള്‍ ഇവര്‍ക്ക് നല്‍കി. 14 വയസ്സു മുതല്‍ ട്രെയിന്‍ ഓടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് 10,000 രൂപ മുതല്‍ 15,000 രൂപ വരെയാണ് പ്രതിഫലം നല്‍കിയിരുന്നത്. ഇസ്‌റഫിലിന് മൂന്നു മാസം മുമ്പാണ് പരിശാലനം നല്‍കിത്തുടങ്ങിയത്. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോയമ്പത്തൂരിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പ്രവേശിപ്പിച്ചു. ഇസ്‌റഫിലിനെ പെരുന്തുറ സബ് ജയിലിലും അടച്ചു.