Connect with us

കേരളം

യുട്യൂബ് നോക്കി സ്ട്രെയിറ്റ് ചെയ്യാന്‍ ശ്രമം; തിരുവനന്തപുരത്ത് 12 വയസ്സുകാരൻ പൊള്ളലേറ്റു മരിച്ചു

IMG 20210324 WA0050

യുട്യൂബ് ദൃശ്യങ്ങൾ അനുകരിച്ചു മുടി സ്ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച 12 വയസ്സുകാരൻ പൊള്ളലേറ്റു മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ ഗാന്ധി സ്മാരക ആശുപത്രിക്കു സമീപം ‘പ്രസാര’യിൽ പ്രകാശിന്റെ മകൻ ശിവനാരായണനാണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീനാളങ്ങൾ ഉപയോഗിച്ച് മുടി സ്ട്രെയിറ്റ് ചെയ്യുന്ന വിഡിയോ കണ്ട കുട്ടി അനുകരിക്കാൻ ശ്രമിക്കുന്നതിനിടെ വസ്ത്രത്തിൽ തീ പടരുകയായിരുന്നു.

യുട്യൂബ് വിഡിയോയിൽ സ്പിരിറ്റ് ഉപയോഗിച്ചു മുടി സ്ട്രെയിറ്റ് ചെയ്യുന്നതായാണു കാണിച്ചിരുന്നത്. വിദ്യാർഥി തീ കത്തിക്കാൻ മണ്ണെണ്ണയാണ് ഉപയോഗിച്ചത്. കുളിമുറിയിൽവച്ചാണ് സംഭവം നടന്നതെന്നതിനാൽ വീട്ടിലുള്ളവർ അറിയാൻ വൈകി.

അമ്മൂമ്മ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വെങ്ങാനൂർ ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നു പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു.അതേസമയം സംഭവത്തില്‍ വഴിത്തിരിവ്. ഗെയിമില്‍ തോറ്റതിലെ വിഷമം മൂലമാണ് തീകൊളുത്തിയതെന്ന് കുട്ടി ചികിത്സിച്ച ഡോക്ടര്‍ക്ക് മൊഴി നല്‍കിയതായാണ് വിവരവും പുറത്ത് വരുന്നുണ്ട് .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം15 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം16 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം18 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം18 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version