Connect with us

കേരളം

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴ

Published

on

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴയെന്ന് കണക്കുകള്‍. ജൂലായ് 31 മുതല്‍ വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണിത്. ഈ ദിവസങ്ങളില്‍ ശരാശരി പെയ്യേണ്ടിയിരുന്നത് 73.2 മില്ലി മീറ്ററായിരുന്നു. എന്നാല്‍ 157.5 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടുക്കിയില്‍ പെയ്യേണ്ടിയിരുന്നത് 109.2 മില്ലി മീറ്ററാണ്.

എന്നാല്‍ കഴിഞ്ഞദിവസങ്ങളിലെ അതിതീവ്രമഴയില്‍ പെയ്തിറങ്ങിയത് 248.9 മില്ലീ മീറ്ററാണ്. അതേസമയം വയനാട്ടില്‍ മഴയുടെ അളവില്‍ കുറവുണ്ടായിട്ടുണ്ട്. 109.2 മില്ലിമീറ്റര്‍ മഴ പെയ്യേണ്ടിയിരുന്നപ്പോള്‍, വയനാട്ടില്‍ പെയ്തത് 102.2 മില്ലിമീറ്റര്‍ മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

തെക്കേ ഇന്ത്യയില്‍ ഷിയര്‍ സോണ്‍ നിലനില്‍ക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് 7 ന് (ഞായറാഴ്ച) ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഓഗസ്റ്റ് 9 (ചൊവ്വാഴ്ച) വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരളത്തിലും തമിഴ്‌നാടിന്റെ പശ്ചിമഘട്ട മേഖലകളിലും ഓഗസ്റ്റ് 5-നു ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version