കേരളം
രാജവെമ്പാലയ്ക്ക് തീറ്റ കൊടുക്കുന്നതിനിടെ കടിയേറ്റു മൃഗശാല ജീവനക്കാരന്‍ മരിച്ചു
മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. തിരുവനന്തപുരം മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ഹർഷാദ് (44) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്പാല ഹർഷാദിനെ കടിക്കുകയായിരുന്നു. കടിയേറ്റതായി സഹപ്രവർത്തകരോട് പറഞ്ഞതിനു പിന്നാലെ ഹർഷാദ് കുഴഞ്ഞു വീണു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് രാജവെമ്പാലകളാണുള്ളത്. ഇതിൽ ഒരെണ്ണത്തെ പ്രത്യേകവും രണ്ടെണ്ണത്തെ ഒരുമിച്ചുമാണ് കൂടുകളിൽ ഇട്ടിരിക്കുന്നത്.
Also read: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റു മരിച്ചു
പാമ്പ് കടിയേറ്റുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കുക. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവര്‍ ഭയന്ന് ഓടരുത്, വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക. എത്രയും വേഗം ആന്റി സ്നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കുക.