Connect with us

കേരളം

ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽ

Screenshot 2024 03 23 152430

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽ. വേതന വർദ്ധന അടക്കം പത്തിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 18 മണിക്കൂർ സൊമാറ്റോ റൈഡർമാർ പണിമുടക്കും. രാവിലെ ആറിന് തുടങ്ങിയ സമരം രാത്രി 12 വരെ തുടരും. ആലപ്പുഴ, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് സമരം.

സൊമാറ്റോ ആപ്പ് ഓഫാക്കിയാണ് സമരം. ജില്ലാ ലേബർ ഓഫീസറുമായുള്ള ചർച്ച പരാജയപ്പെട്ടതിനാൽ കോട്ടയം ഏറ്റുമാനൂർ, സംക്രാന്തി സോണുകളിൽ തൊഴിലാളികൾ തിരുനക്കരയിൽ ഒത്തു ചേർന്നു. ഉപഭോക്താവിന് എത്തിച്ച് നൽകാൻ കിലോമീറ്ററിന് 6 രൂപ നിരക്കാണ് റൈഡർക്ക് നൽകുന്നത്. ഇത് 10 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

സ്ഥിരമായി ജോലി ചെയ്യുന്ന റൈഡർമാർക്ക് 30 മിനിറ്റ് ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള ഇടവേളകൾ അനുവദിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ച്ചയാണ് സമരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version