Connect with us

കേരളം

ഓര്‍ത്തഡോക്‌സ് സഭ കൊല്ലം മുന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു

Untitled design 2023 08 20T122522.766

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാര്‍ അന്തോണിയോസ് (78) കാലം ചെയ്തു. മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാര്‍ അന്തോണിയോസ് ദയറായില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഭരണച്ചുമതല ഒഴിഞ്ഞത്. കബറടക്കം പിന്നീട്.

കൊച്ചിയിലും കൊല്ലത്തും 3 പതിറ്റാണ്ടിലേറെ ഭദ്രാസനാധിപന്‍ ആയിരുന്ന അദ്ദേഹം, ലാളിത്യവും നിറഞ്ഞ മാതൃകയാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. പാസ്‌പോര്‍ട്ട് പോലും ഇല്ല. നാട്ടിലോ മറുനാട്ടിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയിട്ടില്ല. പുനലൂര്‍ വാളക്കോട് സെന്റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യുസി ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും 6 മക്കളില്‍ മൂത്ത മകനായ ഡബ്ല്യുഎ ചെറിയാന്‍ ആണ് സഖറിയാസ് മാര്‍ അന്തോണിയോസ് ആയി മാറിയത്. 1946 ജൂലൈ 19നു ജനനം.

പുനലൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1962 ല്‍ എസ്എസ്എല്‍സി കഴിഞ്ഞു പോസ്റ്റ് എസ്എസ്എല്‍സി വിദ്യാര്‍ഥി ആയാണ് ആദ്യം കൊല്ലത്തെത്തുന്നത്. തുടര്‍ന്നു ഇന്റര്‍മീഡിയറ്റ്. 1968 ല്‍ കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം.

1974 ഫെബ്രുവരി 2നു പൗരോഹിത്യം സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൊല്ലം ഭദ്രാസനാധിപന്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം കാദീശ, കുളത്തൂപ്പുഴ, നെടുമ്പായിക്കുളം എന്നിവിടങ്ങളില്‍ വികാരിയായി. 1991 ഏപ്രില്‍ 30ന് എപ്പിസ്‌കോപ്പ പദവിയിലേക്ക്. കൊച്ചി ഭദ്രാസനത്തില്‍ 17 വര്‍ഷത്തിലേറെ ഭരണച്ചുമതല വഹിച്ച ശേഷമാണു കൊല്ലത്തേക്കു സ്ഥലം മാറിയെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version