Connect with us

ക്രൈം

യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

Published

on

swathi suiside

പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശ് മീററ്റിലെ ബദ്ല സ്വദേശിയായ സ്വാതി യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ദില്ലിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു.  മരണത്തില്‍ ബന്ധുക്കള്‍ സംശയമൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

നാലുമാസം മുൻപാണ് മുഖർജി നഗറിലെ മുറി സ്വാതി വാടകയ്ക്കെടുത്തത്. പഠനം പൂർത്തിയാക്കിയെന്നും യൂട്യൂബറാണെന്നും ഉടമയെ അറിയിച്ച ശേഷമാണ് വീട് വാടകയ്ക്കെടുത്തത്. ഉത്തർ പ്രദേശിലെ മീററ്റിലെ ബദ്‌ല ഗ്രാമത്തിൽ നിന്നുള്ള സ്വാതി യുപിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കുന്നതിന് 10 വർഷം മുൻപാണ് ഡൽഹിയിൽ എത്തിയത്. യുപിഎസ്സി, എസ്എസ്സി പരീക്ഷകളിൾ പങ്കെടുത്തെങ്കിലും വിജയിച്ചില്ല. തുടർന്ന് യുട്യൂബിലും ഇൻസ്റ്റാഗ്രാമിലും സജീവമാകുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 28.6 ഫോളോവേഴ്‌സുണ്ട്. യൂട്യൂബ് അക്കൗണ്ടിൽ 33 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version