Connect with us

കേരളം

ജാൻവിക്കും നവീനും ഐക്യദാർഢ്യവുമായി യുവതലമുറ

Published

on

janvi naveen rasputin

ഡാൻസ് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇരുവരുടേയും മതത്തിന്‍റെ പേരിൽ ഒരു വിഭാഗം വിഭാഗീയ പരാമർശം നടത്തുകയും സംഭവം വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും, നവീനും പിന്തുണയുമായി രംഗത്തെത്തുന്നത്.

ഇപ്പോഴിതാ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയും നവീനും അടക്കമുള്ള വിദ്യാർത്ഥി യൂണിയൻ.

പേജിൽ പുതിയ വീഡിയോ പങ്കുവച്ചാണ് ഇവരുടെ പ്രതികരണം.

‘വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം… ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാന്‍….’ എന്ന കുറിപ്പാണ് പുതിയ വീഡിയോക്കൊപ്പം വിദ്യാർത്ഥികൾ പങ്കുവച്ചിരിക്കുന്നത്. ഇത്തവണ ജാനകിക്കും നവീണിനും പുറമെ കുറച്ചധികം വിദ്യാർത്ഥികളും ചുവടുകളുമായി എത്തുന്നുണ്ട്. അവരുടെയെല്ലാം പേരും അക്കൌണ്ട് വിവരങ്ങളും സഹിതമാണ് പോസ്റ്റ്. അതിവേഗമാണ് ഈ വീഡിയോയും കുറിപ്പും വൈറലാകുന്നത്.

Also read: ജാനകിയ്ക്കും നവീനുമൊപ്പം; റാസ്പുടിന്‍ ഗാനത്തിന് നൃത്തച്ചുവട് വെക്കാന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച് എസ്.എഫ്.ഐ

വിദ്യാർത്ഥികൾക്ക് നനാ ദിക്കിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഡാൻസ് വീഡിയോ മത്സരം നടത്തി കുസാറ്റിലെ വിദ്യാർത്ഥികളും പിന്തുണ അറിയിച്ചിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എസ്എഫ്ഐ യൂണിറ്റ്. ‘STEP UP WITH RASPUTIN, AGAINST RACISM’ എന്ന ഹാഷ് ടാഗിൽ നൃത്ത മത്സരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.. നവീനും, ജാനകിയും നൃത്തം ചെയ്ത റാസ്‍പുടിൻ ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വീഡിയോ ബുധനാഴ്ചക്ക് മുൻപായി വാട്സാപ്പ് വഴിയോ, ഇൻസ്റ്റാഗ്രാമിലൂടെയോ എസ്എഫ്ഐ കുസാറ്റ് എന്ന ഐഡിയിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന മികച്ച ഡാൻസ് വീഡിയോക്ക് 1500 രൂപയാണ് സമ്മാനം.

Also read: വൈറൽ ആയ റാസ്‌പുടിൻ ഡാൻസ്; ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version