Connect with us

കേരളം

ശബരിമല തീർത്ഥാടക സംഘത്തിലെ കുട്ടികളെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘത്തിനും വാഹനത്തിനും നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയിൽ അർജ്ജുൻ വിഷ്ണുവിനെയാണ് (26) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.

ചൊവ്വാഴ്ച്ച രാത്രി 11.30ന് കളർകോട് ജംഗ്ഷനിലായിരുന്നു സംഭവം. നിലമ്പൂർ സ്വദേശികളായ 9 കുട്ടികളടക്കമുള്ള 39 അംഗ തീർത്ഥാടകസംഘം ചായകുടിക്കുന്നതിന് കളർകോട് ജംഗ്ഷനിൽ വാഹനം നിർത്തി. ഇതേ സമയം അർജ്ജുന്റെ ബൈക്കും ഇവരുടെ വാഹനത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. തീർത്ഥാടക സംഘത്തിലെ കുട്ടികളിൽ ചിലർ യുവാവിന്റെ ബൈക്കിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുത്തു.

ഇത് കണ്ടതോടെ അർജ്ജുൻ കുട്ടികളെ ബൈക്കിൽ നിന്ന് തള്ളിയിട്ടുവെന്നാണ് തീർത്ഥാടകർ പറയുന്നത്. ഇയാളുടെയും യുവതിയുടെയും ചിത്രങ്ങൾ പകർത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകൾ അലീന, ബന്ധു വൃന്ദാവന (9) എന്നീ കുട്ടികളുടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തീർത്ഥാടകരും യുവാവും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.

സംഘർഷത്തിൽ യുവാവിനും മർദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മടങ്ങിപോയ വിഷ്ണു കൈക്കോടാലിയുമായി തിരികെയെത്തി തീർത്ഥാടകരുടെ ബസിന്റെ വാതിൽ ചില്ലുകൾ അടിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തീർത്ഥാത്ഥാടകരുടെ പരാതിയിൽ ആലപ്പുഴ സൗത്ത്‌പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരവെ വൈകുന്നേരത്തോടെയാണ് അർജ്ജുൻ അറസ്റ്റിലായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version