Uncategorized
കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗം നിർത്തിവച്ച് ലോക ആരോഗ്യ സംഘടന
കൊവിഡ് ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് നിർത്തിവച്ച് ലോകാരോഗ്യ സംഘടന. കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിന്റെ ഉപയോഗത്തെ നേരത്തെ പിന്താങ്ങിയിരുന്നു.
മലമ്പനിയുടെ മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിൻ. കൊവിഡ് മരണസംഖ്യ കുറക്കുന്നതിൽ മരുന്നിന് ഫലസിദ്ധി ഇല്ലെന്നും ഡബ്ലുഎച്ച്ഒ മെഡിക്കൽ ഓഫീസർ ആൻ മരിയ ഹെനോ റെസ്റ്റ്‌റെപോ ജനീവയിൽ വച്ച് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായ ഡൊണൾഡ് ട്രംപ് മരുന്നിനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നത് ‘ഗെയിം ചെയ്ഞ്ചർ’ എന്നായിരുന്നു. എന്നാൽ മരുന്നിന് വലിയ പാർശ്വഫലങ്ങളുണ്ടെന്നാണ് വിവരം. കൂടാതെ അമേരിക്കൻ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വീണ്ടും തിങ്കളാഴ്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ അത്യാവശ്യ ഘട്ട ഉപയോഗത്തിന് ഉറപ്പാക്കൽ വേണമെന്ന് നിശ്ചയിച്ചിരുന്നു.