Connect with us

Uncategorized

ഇന്ന്  ലോക ഭക്ഷ്യദിനം

Published

on

food

വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. ലോകം ഒരു വശത്ത് വികസനകുതിപ്പില്‍ മുന്നോട്ട് പോകുമ്പോള്‍ മറുവശത്തെ കഷ്ടപാടുകളെ കുറിച്ച് നമ്മള്‍ പലരും ആലോചിക്കാറില്ല. 1945ല്‍ രൂപീകൃതമായ ഐക്യരാഷ്ടരസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ 1979 മുതലാണ് ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്. ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റെയും പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗം കണ്ടെത്താനുമുള്ള ബോധവല്‍ക്കരണം കൂടിയാണ് ഈ ദിനം. 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്.

2018 ലെ ഭക്ഷ്യ കാര്‍ഷിക സംഘടന പ്രകാരം, ചെറിയ കാലയളവിനു ശേഷം വീണ്ടും ലോകത്ത് പട്ടിണിനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 820 ദശലക്ഷം ആളുകളാണ് ദീര്‍ഘകാലമായി അല്‍പാഹാരമായി കഴിയുന്നത്.ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും വിശപ്പ് മാറ്റാനുള്ള ഭക്ഷണം ഭൂമിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആഗോളജനസംഖ്യയുടെ 11 ശതമാനത്തിലധികം ആളുകള്‍ പട്ടിണി മാറ്റാന്‍ കഷ്ടപ്പെടുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം കിട്ടിയിരിക്കുന്നത് ലോകദാരിദ്രനിര്‍മാര്‍ജനത്തിനുള്ള ഗവേഷണത്തിനാണെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ആകുലതകളിലൊന്ന് ദാരിദ്ര്യമാണ് എന്നിരിക്കെ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജിയുടെയും സഹശാസ്ത്രജ്ഞരുടെയും ഗവേഷണത്തിന് മൂല്യമേറെയാണ്.

ദാരിദ്ര്യത്തെ ഒരറ്റ നിര്‍വചനത്തിലൊതുക്കാതെ ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയോ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും യഥാര്‍ത്ഥകാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള മാര്‍ഗം വേണമെന്ന് ഈ സംഘം നിര്‍ദേശിക്കുന്നു.

ലോകത്തെ 82 കോടി ജനങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞ വയറുമായി ഭക്ഷണത്തിനായി കാത്തിരിപ്പുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാനും 2030 ഓടെ സീറോ ഹഗര്‍ എന്ന സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനും എല്ലാ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും തൊഴില്‍ മേഖലകളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് ഈ വര്‍ഷത്തെ മുദ്രവാക്യമായ our actions are our future എന്നത് നാം ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version