Connect with us

കേരളം

അമിത കൂലി നല്‍കിയില്ല; വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഐഎന്‍ടിയുസിയുടെ ക്രൂരമര്‍ദ്ദനം

Published

on

ഇടുക്കി അടിമാലിയില്‍ അമിത കൂലി നല്‍കാത്തതിന് വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികളാണ് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് സംഭവം. നിര്‍മ്മാണാവശ്യത്തിനായി വാങ്ങിയ അഞ്ചു ഗ്ലാസുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. അഞ്ച് ഗ്ലാസ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ 5000 രൂപയാണ് ആവശ്യപ്പെട്ടത്. പരമാവധി 1500 രൂപ നല്‍കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു.

ഒരു ലോഡ് മരഉരുപ്പടികള്‍ ഇറക്കുന്നതിന് സാധാരണയായി 2500 രൂപയാണ് ഈടാക്കുന്നത്. അതിനാല്‍ ഇത് അമിത കൂലിയാണ് എന്ന് ചൂണ്ടിക്കാട്ടി വ്യാപാരി ആവശ്യത്തോട് വഴങ്ങാതെ വന്നതോടെ, ചുമട്ടുതൊഴിലാളികള്‍ ലോഡ് ഇറക്കാതെ മടങ്ങി.

അതിനിടെ, വ്യാപാരി സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കാന്‍ തുടങ്ങി. രണ്ടു ഗ്ലാസുകള്‍ ഇറക്കിവെച്ച് അടുത്തത് ഇറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, ചുമട്ടുതൊഴിലാളികള്‍ ഒരു പ്രകോപനവുമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചതെന്ന് വ്യാപാരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version