Connect with us

ദേശീയം

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തരുത്, വിവേചനം തടയാന്‍ നിയമം കൊണ്ടുവരണം; നിര്‍ദേശങ്ങളുമായി ഹൈകോടതി

Published

on

6e0117b3711a15cd6866808d66a3c2f0e801aa689d6734f4da5bd40921fd86c4

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയാന്‍ നിര്‍ദേശങ്ങളുമായി ഗുജറാത്ത് ഹൈകോടതി. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ബാധകമായ നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആരാധനാലങ്ങളിലും വിദ്യാലയങ്ങളിലും ഉള്‍പടെ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയാന്‍ നിയമം കൊണ്ട് വരണം എന്ന് കോടതി സര്‍കാരിനോട് ആവശ്യപ്പെട്ടു.

സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ആര്‍ത്തവമാകുന്നതോടെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ ഇതിന്റെ നിരക്ക് 23 ശതമാനമാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കേണ്ടതും അത്യാവശ്യമാണെന്നും അധ്യാപകര്‍ വഴി ഇത് സാധ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് ജെ ബി പര്‍ദിവാലാ, ജസ്റ്റിസ് ഇലേഷ് ജെ വോറ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം. ആര്‍ത്തവമില്ലെന്ന് ഉറപ്പുവരുത്താന്‍ കച്ചിലെ ഷഹ്ജ്‌നാന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂടിലെ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ച സംഭവത്തിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 68 പെണ്‍കുട്ടികളെയാണ് വിവസ്ത്രരാക്കി പരിശോധിച്ചത്. ആര്‍ത്തവ സമയത്ത് പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പരിശോധന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version