Connect with us

ഇലക്ഷൻ 2024

ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്

Published

on

20240607 104105.jpg

വടകരയിൽ മിന്നുന്ന വിജയം കാഴ്ചവച്ച ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്‍റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്‍റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.

അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നുമാണ് നിര്‍ദേശം. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്‍റേതാണ് സന്ദേശം.

ആവേശതിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നും വനിതാ പ്രവര്‍ത്തകര്‍ ആക്ഷേപം വരാതെ ജാഗ്രത പുലര്‍ത്തണമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ വനിതകള്‍ കാണിക്കുന്ന ആവേശം നമുക്ക് പാടില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നിര്‍ദേശമെന്നും ലീഗ് നേതാവ് പറയുഞ്ഞു .

വോട്ടെണ്ണല്‍ ദിവസം പാനൂരില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ആഘോഷിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ലീഗ് നേതാവിന്‍റെ വിവാദ നിര്‍ദേശത്തിന്‍റെ ഓഡിയോ പുറത്ത് വന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം38 mins ago

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളം1 hour ago

സംസ്ഥാനത്തെ ഇന്നത്തെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം3 hours ago

ദുരന്തനിവാരണത്തിന് റവന്യു ഉദ്യോഗസ്ഥർ അധികാരപരിധിയിൽ തുടരണം: റവന്യു മന്ത്രി

കേരളം3 hours ago

പത്തനംതിട്ടയിലും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളം5 hours ago

തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി

കേരളം12 hours ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

കേരളം13 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം14 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം16 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം1 day ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version