Connect with us

കേരളം

പാലക്കാട് ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കകം പി.ബി. നൂഹിനു സ്ഥലംമാറ്റം

Published

on

20210204 224746

 

പാലക്കാട് ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയേറ്റെ‌ടുത്ത പി.ബി. നൂഹിനു മണിക്കൂറുകൾക്കകം സ്ഥലംമാറ്റം. തിരഞ്ഞെടുപ്പു വിഭാഗത്തിൽ അഡീഷനൽ ചീഫ് ഇലക്ട്രൽ ഓഫിസർ ആൻഡ് അഡീഷനൽ സെക്രട്ടറി തസ്തികയിലേക്കാണു സ്ഥലംമാറ്റിയത്.

കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ നൂഹ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക യോഗം നടത്തിയതിനു പിന്നാലെയായിരുന്നു പുതിയ നിയോഗം. ഉച്ചകഴിഞ്ഞ് അദ്ദേഹം പാലക്കാട്ടു നിന്നു മടങ്ങി.

അടുത്ത ദിവസം തിരുവനന്തപുരത്തെത്തി പുതിയ ചുമതല ഏറ്റെടുക്കുമെന്നു നൂഹ് അറിയിച്ചു. പത്തനംതിട്ട ജില്ലാ കലക്ടറുടെ പദവി ഒഴിഞ്ഞ ശേഷം സഹകരണ റജിസ്ട്രാറായി തിരുവനന്തപുരത്തു ചുമതലയേറ്റ നൂഹിനു കഴിഞ്ഞ ദിവസമാണു പാലക്കാട്ടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രത്യേക ചുമതല നൽകി സർക്കാർ ഉത്തരവിറക്കിയത്.

പൊലീസിനെയും സെക്ടറൽ മജിസ്ട്രേട്ടുമാരെയും വിവിധ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കനുള്ള ചുമതലയാണു ലഭിച്ചിരുന്നത്. ഒറ്റപ്പാലം മുൻ സബ് കലക്ടർ കൂടിയായ നൂഹിനു ജില്ലയുമായി അടുത്ത ബന്ധമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version